വിഷു കൈനീട്ടമായി വ്യാപാരിക്ക് ഷോപ്പ് പുനർനിർമ്മിച്ച് നൽകി വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി,
സുൽത്താൻബത്തേരി, മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോൻ എന്നിവരുടെ വ്യാപാരസ്ഥാപനം ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു,മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാൻസി, ഫുഡ് വെയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും പൂർണമായും അഗ്നിക്കിരയായി, ഒന്നര മാസങ്ങൾക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂർണ്ണ രീതിയിൽ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നൽകി. മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. സങ്കടപ്പെടുന്ന ഓരോ വ്യാപാരികളുടെ കൂടെയും സംഘടന ഉണ്ടാവുമെന്നതിൻ്റെ തെളിവാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് പ്രസിഡണ്ട് പറഞ്ഞു.ജില്ലാ ട്രഷറർ നൗഷാദ് കരിമ്പാനക്കൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് പി. സംഷാദ്, സാബു എബ്രഹാം,.എം ആർ സുരേഷ് ബാബു, സണ്ണി മണ്ഡപത്തിൽ, അനിൽ കൊട്ടാരം, പി.വൈ മത്തായി, ശ്രീജിത്ത് ബത്തേരി, നൗഷാദ് മിന്നാരം, സിജിത്ത് ജയപ്രകാശ്, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.
കൽപ്പറ്റ: 2025 മെയ് പത്താം തീയതി മുട്ടിലിൽ വച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ വിജയകരമായി നടത്തുന്നതിന് ആവശ്യമായ സംഘാടക സമിതി രൂപീകരിച്ചു....
ബത്തേരി: ശുചിത്വ നഗരമെന്നറിയപ്പെടുന്ന ബത്തേരിയിൽ, ഇനി സന്തോഷത്തിന്റെ നഗരം എന്നൊരു പുതിയ തിരിച്ചറിയലാണ് ഉദയത്തിരിയുന്നത്. നഗരസഭയും ബത്തേരി ജെ.സി.ഐ. യും ചേർന്ന് സംയുക്തമായി സ്ഥാപിച്ച 'ഹാപ്പി ഫാമിലി'...
വയനാട് ജില്ലയിൽ ആദ്യമായി ഒരു സാമൂഹിക ആരോഗ്യ കേന്ദ്രം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള പൊരുന്ന ന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാര പരിശോധനക്ക് യോഗ്യത...
കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മികച്ച സംരംഭക പുരസ്കാരം (സ്വകാര്യ ഏജന്‍സി) കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ ഗ്രീന്‍ വേംസ് പ്രൈവറ്റ് ലിമിറ്റഡിന്. മാലിന്യ...
കൺസ്യൂമർഫെഡ് വിഷു - ഈസ്റ്റർ സഹകരണ വിപണികളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാർ സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. കൺസ്യൂമർഫെഡ്...