വയനാട് ജില്ലയിൽ ആദ്യമായി ഒരു സാമൂഹിക ആരോഗ്യ കേന്ദ്രം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള പൊരുന്ന ന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാര പരിശോധനക്ക് യോഗ്യത നേടി. ഫെബ്രുവരിയിൽ നടന്ന ജില്ലാ പരിശോധനയും, ഏപ്രിലിൽ നടന്ന സംസ്ഥാന ഗുണനിലവാര അവലോകനവും വിജയകരമായി പൂർത്തിയാക്കിയതിൽ ആരോഗ്യവകുപ്പ് ജില്ലാ നേതൃത്വം സി എച്ച് സി ടീമിനെ അഭിനന്ദിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും സഹായത്തോടെ മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ കഠിനപരിശ്രമമാണ് ഈ വിജയത്തിലേക്ക് എത്തിയത്. വളരെയധികം പരിമിതികൾ ഉള്ള ഈ സ്ഥാപനം വെറും നാലു മാസത്തെ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത് എന്നുള്ളതും ശ്രദ്ധേയമാണ്. അടുത്തമാസം തന്നെ ദേശീയ ഗുണനിലവാരത്തിലേക്ക് സ്ഥാപനത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നേതൃത്വം നൽകുന്ന ഭരണസമിതിയും ആശുപത്രി വികസന സമിതിയും,
പൊതുജന ആരോഗ്യ വിഭാഗം നേതൃത്വം നൽകുന്നത് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് എഫ് എച്ച്സി യും ആണ്. ഡോക്ടർ സഗീറിന്റെ നേതൃത്വത്തിൽ നല്ല പ്രവർത്തനം നടത്തുന്നുണ്ട്
ആശുപത്രി, ഓഫീസ്, ഡെന്റൽ വിഭാഗം, നേത്ര പരിശോധന, ഫാർമസി, ലബോറട്ടറി, സെക്കൻഡറി പാലിയേറ്റീവ്,ഫിസിയോതെറാപ്പി, പൊതുജനാരോഗ്യം എന്നീ വിഭാഗങ്ങളിലാണ് ഗുണനിലവാര പരിശോധന നടന്നത്. ഒ.പി – ഐ പി വിഭാഗങ്ങൾ ഡോക്ടർ രേഷ്മ ഡെൻ്റൽ അസിസ്റ്റൻ്റ് സർജൻ, ലാബ് ഫാർമസി അനുബന്ധ വിഭാഗങ്ങൾ ഡോക്ടർ ശ്രീജ അസിസ്റ്റൻറ് സർജനും, പൊതുജനാരോഗ്യ വിഭാഗം ഡോക്ടർ സഗീറും നേതൃത്വം നൽകി. അടുത്തമാസം തന്നെ ദേശീയ പരിശോധനയ്ക്ക് തയ്യാറാകാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...