ഞായറാഴ്ചകൾ പ്രവൃത്തി ദിവസങ്ങളാക്കരുത് : കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ

മാനന്തവാടി:
ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനായി കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ സ്വീകാര്യമാണ് എന്നിരിക്കിലും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ഞായറാഴ്ച ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുമ്പോൾ അന്നേ ദിവസം പ്രവൃത്തിദിനമാക്കണമെന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പിൻവലിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഞായറാഴ്ചകൾ ക്രൈസ്തവർ വളരെ പ്രാധാന്യം കൽപ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ്. അന്നേ ദിവസം ഔദ്യോഗിക പരിപാടികൾ നടത്തുന്നതിനായി മാറ്റിവെക്കുന്നത് തീർത്തും അപലപനീയമാണ്. ഒക്ടോബർ രണ്ടിന് സംസ്ഥാനവ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫാ.ഡോ. വർക്കി ആറ്റുപുറത്ത്, ജനറൽ സെക്രട്ടറി ഫാ. സിജോ ഇളംകുന്നപ്പുഴ എന്നിവർ ആവശ്യപ്പെട്ടു.

One thought on “ഞായറാഴ്ചകൾ പ്രവൃത്തി ദിവസങ്ങളാക്കരുത് : കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ

  1. ഞായറാഴ്ച ഒഴിവാക്കി ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയാൽ കൂടുതൽ ഫലപ്രദമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹരിത മിത്രം ആപ്പ്: ഇനി ഡിജിറ്റലാകും മാലിന്യ സംസ്‌ക്കരണം
Next post വയനാട്ടിൽ റണ്ണിംഗ് കോണ്‍ട്രാക്ട് റോഡ് പ്രവൃത്തികളുടെ പരിശോധന പൂര്‍ത്തിയായി
Close

Thank you for visiting Malayalanad.in