മുക്കം: ലഹരി മയക്കു മരുന്നുകളുടെ വ്യാപന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ. ചുള്ളിക്കാപറമ്പ് – ചെറുവാടി – കുറു വാടങ്ങൽ -പൊറ്റമ്മൽ- കാവിലട – പന്നിക്കോട് – തേനേങ്ങപറമ്പ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 5 കിലോമീറ്റർ നീളത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കണ്ണികളായി. രാവിലെ 9 മണിക്ക് ബഹുജനങ്ങൾ വലയം ചെയ്യുന്ന രീതിയിലായിരുന്നു ചങ്ങല ഒരുക്കിയത്. പലയിടങ്ങളിലും മനുഷ്യചങ്ങല മനുഷ്യമതിലായി മാറി. മനുഷ്യ ചങ്ങലയിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും നടന്നു. ജനകീയ കമ്മറ്റി നേതൃത്വത്തിൽ നടന്ന ചങ്ങലയിൽ ലിൻേറാ ജോസഫ് എം.എൽ.എ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു , വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, സുഹറ വെള്ളങ്ങോട്ട് , ബാബു പൊലുക്കുന്നത്ത് , എം ടി റിയാസ് , ആയിഷ ചേലപ്പുറത്ത് , കെജി സീനത്ത് , ഇ രമേഷ് ബാബു , മോയിൻകുട്ടി മാസ്റ്റർ , എം എ അസീസ് ഫൈസി , ഇ.എൻ ഇബ്രാഹിം മൗലവി, ബാബു മൂലയിൽ , കെ പി യു അലി , അസ്ലം ചെറുവാടി , , ഗോപാലൻ കൂനൂർ, ഉണ്ണി കൊട്ടാരത്തിൽ, ജബ്ബാർ പുറായിൽ, സി.ഹരീഷ്, യു.പി മമ്മദ്, കരീം പഴങ്കൽ , AC മൊയ്തീൻ , അഷ്റഫ് കൊളക്കാടൻ , ജമാൽ ചെർവാടി , ബഷീർ പുതിയോട്ടിൽ , കുട്ടി ഹസ്സൻ പരവരി എന്നീ പ്രമുഖർ പങ്കെടുത്തു. കെ.വി സലാം മാസ്റ്റർ , ശരീഫ് അക്കരപറമ്പ് , നസീർ ചെറുവാടി , കെ.സി അൻവർ , കെ.വി.നൗഷാദ് , നിയാസ് ചേറ്റൂർ , യാസർ മനാഫ് എന്നിവർ മനുഷ്യചങ്ങലക്ക് നേതൃത്വം കൊടുത്തു. ലഹരിക്കെതിരെയുള്ള ബോധവത്കരണവും ലഹരി വിൽപ്പനക്കെതിരെയുള്ള ജാഗ്രതയും പ്രതിരോധവും ഉദ്ദേശിച്ചുകൊണ്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ രൂപത്തിൽ ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ജനകീയ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു . മുഴുവൻ ജനങ്ങളുടെയും സംയുക്ത പങ്കാളിത്വത്തോടെ വിവിധ പ്രദേശങ്ങളിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കമ്മിറ്റികൾ രൂപികരിച്ചിരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായുള്ള അക്വാ ടണൽ എക്സ്പോയിൽ ഇന്ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ...
കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു....
കാവുംമന്ദം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ശുചിത്വ പ്രഖ്യാപനം...
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്ക്കൂള് നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം...
രാഹുൽ ഗാന്ധി എം.പിയുടെ 'കൈത്താങ്ങ്' പദ്ധതിയിലൂടെ നൽകിയ വീടിന്റെ താക്കോൽദാനകർമ്മം വയനാട് എം പി പ്രിയങ്ക ഗാന്ധി വണ്ടൂരിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി സുരഭി കവല ജിൻസി...
കുഞ്ഞവറാന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി കല്‍പ്പറ്റ: കാട്ടാന കൊലപ്പെടുത്തിയ കുഞ്ഞവറാന്റെ കുടുംബത്തിനായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ പ്രിയങ്കാഗാന്ധി എം പി കൈമാറി. 2023 നവംബര്‍ നാലിനായിരുന്നു...