ലഹരിയും മദ്യവും മയക്കുമരുന്നുകളും മനുഷ്യ ശരീരത്തെയും മനസ്സിനെയും കാർന്നു തിന്നുന്ന മഹാവിപത്തായി മാറിയിരിക്കുന്ന ഇന്നത്തെ പ്രത്യേക കാലഘട്ടത്തിൽ ലഹരി വിരുദ്ധ ആശയങ്ങളും ഗാന്ധിയൻ മൂല്യങ്ങളും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗാന്ധിജി കൾച്ചറൽ സെൻറർ വയനാട് ജില്ലാ കമ്മിറ്റി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ലഹരി ഉപയോഗവും വ്യാപനവും തടയുവാൻ സർക്കാർ കൂടുതൽ കാര്യക്ഷമമായി ഇടപെടണം, സമൂഹം ഗാന്ധിജിയിൽ നിന്ന് അകന്നു പോയതാണ് ഇന്ന് നാം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ മഹത്തായ ആശയങ്ങളും ചിന്തകളും ഇളം തലമുറയ്ക്ക് പകർന്നു നൽകുവാൻ കഴിയൂ എന്ന യാഥാർത്ഥ്യം ബന്ധപ്പെട്ടവർ തിരിച്ചറിയണം. അതിനനുസരിച്ച് അതിന് ആവശ്യമായ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കുവാൻ വിദ്യാഭ്യാസ അധികൃതർ തയ്യാറാവണം. പുതിയ ആശയ മണ്ഡലത്തിന് രൂപം കൊടുക്കുവാൻ സഹായകരമായ വിദ്യാഭ്യാസ ക്രമവും അതിനുതകുന്ന സിലബസിനും രൂപം കൊടുക്കുവാൻ നമുക്ക് കഴിയാതെ പോയതാണ് ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ആക്രമണ മനോഭാവത്തിനും രാജ്യദ്രോഹ തീവ്രവാദ പ്രവർത്തനങ്ങൾക്കും പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി. അതിനാൽ ആശയപ്രചരണത്തിനുള്ള പ്രധാന വേദിയായി വിദ്യാഭ്യാസത്തെ മാറ്റിയെടുക്കണം എന്ന് യോഗം അഭിപ്രായപ്പെട്ടു. ഗവൺമെൻറ് തുടക്കം കുറിച്ചിരിക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് ചേർന്ന് പ്രവർത്തിക്കുവാൻ ഗാന്ധിജി കൾച്ചറൽ സെൻറർ തയ്യാറാണെന്ന് ബന്ധപ്പെട്ട അധികൃതരെ അറിയിക്കും യോഗത്തിൽ ചെയർമാൻ കെ എ ആന്റണി അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സെൻറർ ഡയറക്ടർ പ്രിൻസ് അബ്രഹാം വിഷയാവതരണം നടത്തി, ജനറൽ സെക്രട്ടറി ആഗസ്റ്റിൻ വി എ, അബ്രഹാം വി സി, ജോൺ ചക്കാലക്കുടിയിൽ, പ്രഭാകരൻ പി, ജോർജ് കെ എം, ജോസ് പുന്നക്കുഴി, സജി ജോസഫ്, ഡോക്ടർ തരകൻ, അബ്രഹാം സി റ്റി തുടങ്ങിയവർ പ്രസംഗിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...