കൽപ്പറ്റ: വേദനയും ബുദ്ധിമുട്ടുമനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുകയെന്നത് നോമ്പ് നൽകുന്ന വലിയ സന്ദേശമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുൽറഹ്മാൻ ഫൈസി പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ വേദന മനസാക്ഷിയുള്ള ഓരോ മനുഷ്യൻ്റെതുമാണ്. അവിടെ ഒരു വിഭാഗീയ ചിന്തകൾക്കും പ്രസക്തിയില്ല. അദ്ദേഹം പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും കേരള മുസ്ലിം ജമാഅത്ത് നൽകുന്ന പെരുന്നാൾകിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 750 കുടുംബങ്ങൾക്ക് സഹായം നൽകി. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് സന്ദേശം നൽകി. ചൂരയിൽമലയിൽ നടന്ന സംഗമത്തിൽ കെ.ഒ. അഹ്മദ്കുട്ടി ബാഖവി അദ്ധ്യക്ഷതവഹിച്ചു. എസ്. ശറഫുദ്ദീൻ, ബശീർസഅദി, ലത്തീഫ് കാക്കവയൽ, റംശാദ് ബുഖാരി, ബേബി സൂപ്പർവൈസർ, ചൂരൽമല മഹല്ല് പ്രസിഡൻ്റ് മുഹമ്മദ് കുട്ടി ഹാജി, മുണ്ടക്കൈ മഹല്ല് പ്രസിഡൻ്റ് സുലൈമാൻ, അട്ടമല മഹല്ല് പ്രസിഡൻ്റ് ശമീർ സഖാഫി, ചൂരൽമലകുന്ന് മഹല്ല് സെക്രട്ടറി അബ്ദുൽ അസീസ്, പുത്തുമല മഹല്ല് സെക്രട്ടറി ശംസുദ്ദീൻ, മുഹ്യിദ്ദീൻ കുട്ടി സഖാഫി പ്രസംഗിച്ചു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...