കോഴിക്കോട്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹെല്‍ത്ത് സ്ക്രീനിംഗ് സംവിധാനമായ ‘നൂറ എക്സ്പ്രസ് ‘ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഫ്യൂജി ഫിലിം ഹെല്‍ത്ത് കെയറും ഡോക്ടര്‍ കുട്ടീസ് ഹെല്‍ത്ത് കെയറും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് നൂറ എക്സ്പ്രസ്.
കൂടുതലാളുകള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സ്ക്രീനിംഗ് സൗകര്യങ്ങളൊരുക്കാന്‍ നൂറയുടെ ആഗോള പങ്കാളിയായ ഫ്യൂജി ഫിലിം വിവിധ രാജ്യങ്ങളിലെ നഗരങ്ങളില്‍ നൂറ ഹെല്‍ത്ത് സ്ക്രീനിംഗ് സെന്ററുകളാരംഭിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച നൂറ എക്സ്പ്രസ് പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് കോര്‍പറേറ്റ് ഹെല്‍ത്ത് സ്ക്രീനിംഗ് സൗകര്യം നല്കുന്നു. നിര്‍ദിഷ്ട സ്ഥലങ്ങളില്‍ എത്തിച്ചേരുന്ന മൊബൈല്‍ യൂണിറ്റ് കാന്‍സര്‍, ജീവിത ശൈലീ രോഗങ്ങള്‍ എന്നിവ തിരിച്ചറിയന്നുതിനായി ജീവനക്കാര്‍ക്കോ തൊഴിലാളികള്‍ക്കോ അതാതിടങ്ങളില്‍ താമസിക്കുവര്ക്കോ അവിടങ്ങളില്‍ തന്നെ സിടി സ്കാന്‍ പരിശോധന നടത്തും. നൂറ എക്സ്പ്രസില്‍ നിന്നുള്ള ഈ സ്കാന്‍ ഇമേജുകള്‍ കോഴിക്കോട്ടെ നൂറ ഗ്ലോബല്‍ ഇന്നവേഷന്‍ സെന്ററിലെ ഡോക്ടര്‍മാര്‍ വിലയിരുത്തിയ ശേഷം സിടി സ്കാന്‍ ഫിലിമുകളും പരിശോധനാ ഫലങ്ങളും സ്മാര്‍ട് ഫോണ്‍ ആപ്പിലൂടെ ജനങ്ങള്‍ക്കു ലഭ്യമാക്കും.
ഭാവിയില്‍ തദ്ദേശ ഭരണകൂടങ്ങളുമായിച്ചേര്ന്ന് ഉള്നാടുകളിലുള്ളവര്ക്കും ഹെല്‍ത്ത് സ്ക്രീനിംഗ് സംവിധാനങ്ങളൊരുക്കാന്‍ നൂറയ്ക്ക് പദ്ധതിയുണ്ട്. കാന്‍സറും ജീവിത ശൈലീ രോഗങ്ങളും നേരത്തെ കണ്ടെത്താന്‍ ഇതു സഹായിക്കും. കാന്‍സറും ഹൃദ്രോഗം ഉള്‍പ്പടെയുള്ള ജീവിത ശൈലീ രോഗങ്ങളുമാണ് ലോകമെങ്ങും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്നത് എന്നതിനാല്‍ ഇവ നേരത്തേ കണ്ടെത്താനും യഥാസമയം ചികിത്സ ലഭ്യമാക്കാനും ഹെല്‍ത്ത് സ്ക്രീനിംഗ് സഹായകമാണെ് നൂറ മെഡിക്കല്‍ സംഘത്തലവന് ഡോക്ടര്‍ ബിലാല്‍ തങ്ങള്‍ ടിഎം പറഞ്ഞു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...