ട്രൈബല്‍ ഡവലപ്‌മെന്റ് പദ്ധതിക്ക്  പി ഡബ്ല്യു സി ആംബുലന്‍സുകള്‍ കൈമാറി

കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്‌മെന്റ് പ്രോജക്റ്റിന് പിഡബ്ല്യൂസി ഇന്ത്യ ഫൗണ്ടേഷന്‍ രണ്ട് ആംബുലന്‍സുകള്‍ കൈമാറി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ നല്‍കിയ സഹായധനത്തിന്റെ തുടര്‍ച്ചയാണ് ഇത്. പഠന വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പുനരധിവാസ പദ്ധതികളും പിഡബ്ല്യൂസി ആസൂത്രണം ചെയ്തിട്ടുണ്ട്. ആംബുലന്‍സുകള്‍ പിഡബ്ല്യൂസി ഇന്ത്യ ഫൗണ്ടേഷന്‍വൈസ് ചെയര്‍മാന്‍ ജയ് വീര്‍ സിങ് വയനാട് ജി്ല്ലാ കലക്റ്റര്‍ മേഘശ്രീ ഡി.ആറിന് കൈമാറി. ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫിസര്‍ ജി. പ്രമോദ് സന്നിഹിതനായിരുന്നു.
കഴിഞ്ഞ വര്‍ഷം വയനാട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പിഡബ്ല്യുസി ഇന്ത്യ ഫൗണ്ടേഷന്‍ ജീവനക്കാരില്‍നിന്നും ഒപ്പം സ്വന്തം നിലയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുക നല്‍കിയിരുന്നു. ഭക്ഷണം, താമസം, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെ അത്യാവശ്യ സഹായങ്ങള്‍ നല്‍കാന്‍ ഇതുപയോഗിച്ചു. ബാക്കിയുള്ള തുക ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ക്കായി കൈമാറി. അതിന്റെ ഭാഗമായാണ് കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്‌മെന്റ് പ്രോജക്റ്റിന് (ഐടിഡിപി) രണ്ട് ആംബുലന്‍സുകള്‍ കൈമാറിയത്. പഠന വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പുനരധിവാസ പദ്ധതികളും ഇതോടൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്.
അടിക്കുറിപ്പ്: _വയനാട് ജില്ലാ കലക്റ്റര്‍ മേഘശ്രീ ഡി.ആറിന് പിഡബ്ല്യൂസി ഇന്ത്യ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ജയ് വീര്‍ സിങ് ആംബുലന്‍സുകളുടെ താക്കോല്‍ കൈമാറുന്നു. ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫിസര്‍ ജി. പ്രമോദ് സമീപം_

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ കല്ലോടി എസ്.ജെ.യു.പി.സ്കൂൾ
Next post വിദ്യാർത്ഥികൾക്കടക്കം വില്പനക്കായി സൂക്ഷിച്ച ഒമ്പത് ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി
Close

Thank you for visiting Malayalanad.in