കല്ലോടി: മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിൽ പാഠ്യ – പാഠ്യേതര മികവുകൾക്ക് ഏർപ്പെടുത്തിയ അവാർഡുകളിൽ രണ്ടെണ്ണം കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ കരസ്ഥമാക്കി.പഠന പരിപോഷണ പദ്ധതിയായ ഹെൽപിംഗ് ഹാന്റ്, ലഹരി വിരുദ്ധ പരിപാടികൾ ഉൾപ്പെടുന്ന ഉജ്ജ്വലം പദ്ധതി എന്നിവയിലാണ് വിദ്യാലയം ഒന്നാം സ്ഥാനം നേടിയത്. ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, പ്രോജക്ട് കൺവീനർമാരായ ആഷ്ന ജോസ്, ബിജിത ജോസ്, സീനിയർ അസിസ്റ്റന്റ് കാതറൈൻ സി.തോമസ്, പി.ടി.എ പ്രസിഡണ്ട് സിബി ആശാരിയോട്ട് എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി. സിനിമയുടെ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി നടപ്പിലാക്കിയ ‘കേറി വാടാ മക്കളെ’ എന്ന ഭാഷാ പഠന പദ്ധതിയാണ് ഏറ്റവും മികച്ച പഠന പരിപോഷണ പദ്ധതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ വിദ്യാർത്ഥിയെയും ലഹരിക്കെതിരെ ശക്തീകരിക്കുകയും സമൂഹത്തെ സമൂലം ലഹരിവിരുദ്ധമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തിയ വിവിധ പ്രവർത്തനങ്ങളാണ് ആ മേഖലയിലെ ഒന്നാം സ്ഥാനവും അവാർഡുമായി തിരിച്ചെത്തിയത്. ‘ലഹരിക്കെതിരെ ഞാൻ പോരാളി’ എന്ന് ആളിനിൽക്കുന്ന ആളാകാൻ ആ പ്രവർത്തനങ്ങൾ ലഹരിബാധയുടെ ഇക്കാലത്ത് വിദ്യാർത്ഥികൾക്ക് തുണയായി. ഒരേ സമയം പഠനമേഖലയിലും വിദ്യാർഥി-സാമൂഹ്യ ശക്തീകരണ മേഖലയിലും വിജയം ചൂടിയ വിദ്യാലയത്തെ പി.ടി.എ സമിതി അനുമോദിച്ചു.സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ, ഫസൽ റ്റി.എ, ബുഷ്റ നജ്മുദ്ദീൻ, രേഷ്മ സജോയ്, ഡയാന പ്രിയ, ഹസീന സമീർ ,സുധീഷ് പി.എസ്, നീതു സെബാസ്റ്റ്യൻ,നിഷ ജോൺസൺ എന്നിവർ പ്രസംഗിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...