ജലസേചന വകുപ്പ് ഓഫീസിലേക്ക് പ്രതിശേധ മാർച്ചും ധർണ്ണയും നടത്തി

പടിഞ്ഞാറത്തറ പഞ്ചായത്തിലെ മാന്തേട്ടം അരമ്പറ്റക്കുന്ന് റോഡ് വെണ്ണിയോട് ഉപകനാലിന് വേണ്ടി കട്ട് ചെയ്തത് പുനസ്ഥാപിക്കാത്തതിൽ പ്രദേശവാസികളുടെ ആക്ഷൻ കമ്മിറ്റി പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
പ്രതിഷേധ ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമ്മാൻ കെ.എം ജോസഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനർ ടി. സോമനാഥൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി.എ ജോസ്, പി.കെ വർഗ്ഗീസ്, ജോണി നന്നാട്ട്, കുറുമ്പാല പള്ളി വികാരി ഫാദർ ജോജോ കുടക്കച്ചിറ, കെ.എം ജോർജ്, വിജെ കുഞ്ഞുമോഹൻ, ബിജോയ് രജിത, ലീല ചാത്തുക്കുട്ടി, ബെന്നി പടപ്പനാനി, എം.ഒ ജോസഫ്, എം.പി തോമസ്, ആശലത, കെ.ജെ ജോസ്, ഷീനു, കെ.എ ജോസ്, എന്നിവർ പ്രസംഗിച്ചു. ഇത് സംബന്ധിച്ച നിവേദനംഎക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൈമാറി. 3 വർഷമായി, ഇത് സംബന്ധിച്ച് ഒരുപാട് നിവേദനങ്ങൾ വകുപ്പ് അധികാരികൾക്കും നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ പ്രതിശേധിച്ചായിരുന്നു ധർണ്ണ.

Leave a Reply

Your email address will not be published. Required fields are marked *

Previous post വനം വകുപ്പ് ഏകദിന മാധ്യമ സെമിനാർ സംഘടിപ്പിച്ചു.
Next post ലഹരി ഉപയോഗിച്ചെത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു
Close

Thank you for visiting Malayalanad.in