സൗത്ത് വയനാട് ഡിവിഷൻ ചെതലത്ത് റെയിഞ്ചിൽ വനത്തെയും വന്യജീവികളെയും അടുത്തറിഞ്ഞു നടത്തുന്ന മാധ്യമ പ്രവർത്തനങ്ങളും പൊതു കാഴ്ചപ്പാടുകളും എന്ന വിഷയത്തിൽ ഏകദിന സെമിനാറും ക്‌ളാസും കുറുവ ഇക്കോ ടൂറിസം ഡോർമിറ്ററിയിൽ നടത്തി. പുൽപ്പള്ളി, നടവയൽ മേഖലകളിലെ മാധ്യമ പ്രവർത്തകർ പങ്കെടുത്തു.കണ്ണൂർ സാമൂഹ്യ വനവൽക്കരണ വിഭാഗം ഡി.സി.എഫ് ശ്രീ. ജോസ് മാത്യു ക്‌ളാസ് നയിച്ചു. ചെതലത്ത് റെയിഞ്ച് ഓഫീസർ രാജീവ് കുമാർ, പി.ആർ.ഒ പി. സൂരജ്, പുൽപ്പള്ളി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ എ.നിജേഷ് എന്നിവർ സംബന്ധിച്ചു.