കൽപ്പറ്റ  നേതി ഫിലിം സൊസൈറ്റി കൽപ്പറ്റ ഗവ. കോളേജിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിച്ചു

നേതി ഫിലിം സൊസൈറ്റി കൽപ്പറ്റ എൻ എം എസ് എം ഗവ. കോളേജിലെ ഫിലിം ഡ്രാമ ആൻ്റ് ഡിബേറ്റ് ക്ലബ്ബ് സഹകരണത്തോടെ കോളേജ് വൈഖരി ഹാളിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തി. ഫിലിം ഡ്രാമ ആൻഡ് ഡിബേറ്റ് ക്ലബ് കോർഡിനേറ്റർ ഷീജ കെ.എസ് ഉദ്ഘാടനം ചെയ്തു . കെ.വി സെയ്തലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ അശ്വിൻ നാഥ് കെ.പി., ഇ.എൻ രവീന്ദ്രൻ, സി.ആർ രാധാകൃഷ്ണൻ , കെ.പി.ജയരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അൽവാരോ ബ്രെച്ചനർ സംവിധാനം ചെയ്ത ഉറുഗ്വോ ചലച്ചിത്രം എ ടുവൽവ് ഇയർ നൈറ്റ് ഇറ്റാലിയൻ സംവിധായകൻ ഫ്രെഡറിക്കോ ഫെല്ലിനി സംവിധാനം ചെയ്ത 1957 ൽ പുറത്തിറങ്ങിയ നൈറ്റ്സ് ഓഫ് കബീരിയ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മലയാള സിനിമ ചരിത്രത്തിലൂടെ എന്ന വിഷയത്തിൽ ഫോട്ടോ പ്രദർശനവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓൾഇന്ത്യ തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാകമ്മിറ്റി  കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി
Next post വയനാട് ഉൾപ്പെടുന്ന വിദർഭ പാക്കേജിന്റെ പ്രവർത്തനം എന്തായെന്നും റബറിനെ‌ താങ്ങുവില പട്ടികയിൽ പെടുത്തുമോ എന്നും പ്രിയങ്ക; മുളക് ഉൾപ്പെടുത്തിയെന്ന് മന്ത്രി
Close

Thank you for visiting Malayalanad.in