.
കൽപ്പറ്റ:- കേരളത്തെ ലഹരിമാഫിയയുടെ പറുദീസയാക്കി മാറ്റിയ ലഹരിമാഫികൾക്ക് കൾക്കെതിരെകക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണം എന്ന് വികാരി ഫാദർ ജെയിംസ് പുത്തൻ പറമ്പിൽമരകാവ് ഇടവകവികാരി പറഞ്ഞു. ഓൾ ഇന്ത്യൻ തൃണമൂൽകോൺഗ്രസ് കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു സൂചന സമരം ആണെന്നും ലഹരി മാഫിയകൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ അതിശക്തമായ സമര പോരാട്ടവുമായി തൃണമൂൽ കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് ധർണ്ണയിൽ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാനതൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് പറഞ്ഞു .ലഹരി വില്പനയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന മുഴുവൻ പ്രതികൾക്കും കടുത്ത ശിക്ഷ നൽകുന്ന രീതിയിലുള്ള നിയമനിർമ്മാണം സർക്കാർ അടിയന്തരമായി നടത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കലക്ടറേറ്റ് പടി ക്കൽ നടന്ന ധർണ്ണയിൽ ജില്ലാ ജനറൽ കൺവീനർ പിഎം ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ അബ്ദുൽ ഖാദർ മടക്കിമല. സി.പി. അഷ്റഫ്. ബിജു പൂകൊമ്പിൽ. സൈമൺ അമ്പലവയൽ. ഈ സി സനീഷ് മീനങ്ങാടി. രാമചന്ദ്രൻ കെപി. റഷീദ് എംസി. ജോസഫ് ടി. എ. ഹാരിസ് തോപ്പിൽ, അഷ്റഫ്കെ.ടി, തുടങ്ങിയവർ പ്രസംഗിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...