മേപ്പാടി: കേരള ആരോഗ്യ സർവ്വകലാശാല 2025 ജനുവരിയിൽ നടത്തിയ മെഡിക്കൽ പി ജി റെഗുലർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾ. 2021 – 22 അദ്ധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ ഒരു ഫസ്റ്റ് ക്ലാസ്സും 5 സെക്കന്റ് ക്ലാസ്സും കരസ്ഥമാക്കികൊണ്ടാണ് ഈ വിജയം കൈവരിച്ചത്. ഇതോടെ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും പുറത്തുപോകുന്ന ആദ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ബാച്ച് എന്ന ബഹുമതിയും ഇവർക്കായി. മേൽ പറഞ്ഞ വിഭാഗങ്ങൾ കൂടാതെ പീഡിയാട്രിക്സ്,ഓർത്തോപീഡിക്സ്,ഓട്ടോറൈനോലാറിംഗോളജി (ഇഎൻറ്റി), ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ജനറൽ സർജറി എന്നീ വിഭാഗങ്ങളിലും മെഡിക്കൽ പി ജി കോഴ്സുകൾ നിലവിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നുവരുന്നു. എംബിബി എസ്, നഴ്സിംഗ്, ഫാർമസി കോഴ്സുകളിൽ ഉന്നത വിജയം നിലനിർത്തിപോരുന്ന കോളേജിന് ഈ വിജയം മറ്റൊരു നാഴിക കല്ലുകൂടിയായി. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട (പഠന കാര്യങ്ങൾ മാത്രം) കൂടുതൽ വിവരങ്ങൾക്ക് 9544 9544 19 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...