കൽപ്പറ്റ നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡ്ഡിംഗ് കലക്ഷനിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം റെയ്ഡ് തുടങ്ങി. 40 അംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തുന്നത് . വിവാഹ പാർട്ടികൾ ഉൾപ്പെടെ വസ്ത്രം എടുക്കാൻ വന്ന ഉപഭോക്താക്കളെ ഷോറൂമിൽ നിന്ന് പുറത്താക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. റെയ്ഡ് മണിക്കൂറുകൾ നീളുമെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി നിരവധി വ്യാപാര സ്ഥാപനങ്ങളിൽ ജി .എസ്.ടി വിഭാഗം ഇന്റലിജൻസ് മിന്നൽ റെയ്ഡ് നടത്തുന്നുണ്ട് . ഇതിൻ്റെ ഭാഗമായാണ് വയനാട്ടിലും യെസ് ഭാരതിൽ റെയ്ഡ് നടക്കുന്നത് . രാജ്യവ്യാപകമായി പല സംസ്ഥാനങ്ങളിലും ജി എസ് ടി വിഭാഗം നികുതിവെട്ടിപ്പ് കണ്ടെത്തിയിരുന്നു . കേരളത്തിലും പലയിടങ്ങളിൽ നിന്നും നികുതിവെട്ടിപ്പ് സംബന്ധിച്ച് പരാതികൾ ഉയരുന്നുണ്ട് . ഏതെങ്കിലും തരത്തിൽ നിയമവിരുദ്ധ ഇടപാടുകൾ ഉണ്ടോയെന്ന് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാക്കാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...