വനിത സംഗമവും സംരംഭകത്വ സെമിനാറും നടത്തി.

. കൽപ്പറ്റ:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈനാട്ടിയിലെ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമവും, സംരംഭകത്വ സെമിനാറും നടത്തി. വനിതാ സംഗമം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് വയനാട് ജില്ല പ്രസിഡണ്ടും, സംസ്ഥാന പ്രസിഡണ്ടുമായ ശ്രീജ ശിവദാസ് അധ്യക്ഷത വഹിച്ചു, വനിതാ സംരംഭകത്വ സെമിനാറിന് പ്രീതി പ്രശാന്ത് നേതൃത്വം കൊടുത്ത് ക്ലാസ് എടുത്തു. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി. പ്രഗൽഭരായ യുവ സംരംഭകർ ഷിബില ഖാദർ അമ്പലവയൽ ,നെസ്ല ഷറിൻ എന്നിവരെ സദസ്സിന് പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്തു. കെ. സുപ്രിയ ,രാജമ്മ സുരേന്ദ്രൻ, കെ. എം. സൗദ , പി. സന്തോഷ്, കെ. ജയലളിത, സിജിത്ത് ജയപ്രകാശ്, അമ്പിളി കൽപ്പറ്റ, ഷൈലജ ഹരിദാസ്, വിൻസി ബിജു, വി. പി.വിലാസിനി, ഷറീന നൗഷാദ് , സി.ജി.വനജ മേപ്പാടി,ജമീല ഉണ്ണീൻ, സൈര വിജയൻ ,സ്വപ്ന അമ്പാടി, സി. ജയന്തി എന്നിവർ പ്രസംഗിച്ചു. യുവരാജ് സിംഗ് ഫൗണ്ടേഷനിലെ ഡോക്ടർ ആശാറാണിയെ സ്തുത്യർഹ സേവനത്തിന് അനുമോദിക്കുകയും, ഉപഹാരം നൽകുകയും ചെയ്തു. സീനിയർ അംഗങ്ങളായ സജീവമായ ഏലിയാമ്മ, ലൂസി പള്ളിക്കുന്ന്, മല്ലിക തോമാട്ട് ചാൽ എന്നിവരെ ഷാളണിയിച്ച് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുണ്ടക്കൈ -ചൂരൽമല ഉരുൾദുരന്തത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി  അതിജീവിച്ച വനിതകളുടെ സംഗമം നടത്തി.
Next post ഐ എം എ ബോധവല്‍ക്കരണ യാത്രയ്ക്ക് സ്വീകരണം നല്‍കി
Close

Thank you for visiting Malayalanad.in