പടിഞ്ഞാറത്തറ: വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവത്തിൽ ഇവർക്ക് കഞ്ചാവ് നൽകിയയാളെ പിടികൂടി. പൊഴുതന, പേരുംങ്കോട കാരാട്ട് വീട്ടിൽ കെ. ജംഷീർ അലി(40)യെയാണ് ലഹരി വിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. തമിഴ്നാട്ടിലെ ദേവാലയിൽ നിന്നാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ 06.03.2025 ന് വൈകിട്ടോടെ ഇയാളെ പിടികൂടുന്നത്. നിരന്തര കുറ്റവാളിയായ ജംഷീറിനെതിരെ വൈത്തിരി, മേപ്പാടി, ഷോളൂർമട്ടം, കൂനൂർ, കെണിച്ചിറ, കൽപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളിലും, എക്സൈസിലും കൊലപാതകം, മോഷണം, പോക്സോ, ലഹരിക്കടത്ത്, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളുണ്ട്. തമിഴ്നാട് ഷോളർമറ്റം പോലീസ് സ്റ്റേഷൻ പരിധിയിൽ കോടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊന്ന് കെട്ടിതൂക്കി കവർച്ച നടത്തിയ കേസിലും ഇയാൾ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൂടാതെ ഇയാൾ കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടു കടത്തപ്പെട്ടിട്ടുള്ളതും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്.
05.03.2025 ന് രാത്രിയാണ് കാവുംമന്ദം സൊസൈറ്റിപടിയിലെ വീട്ടില്‍ നിന്ന് 2.115 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം, മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍, സി. അക്ഷയ്(21), കണ്ണൂര്‍, ചാവശ്ശേരി, അര്‍ഷീന മന്‍സില്‍, കെ.കെ. അഫ്‌സല്‍(27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര(26) എന്നിവരെ അറസ്റ്റ് ചെയ്തു. ജംഷീർ അലി ഉപയോഗിച്ച് വന്നിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇലക്ട്രോണിക് വെയ്റ്റ് മെഷീനും, പ്ലാസ്റ്റിക് കവറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ലഹരിവസ്തുക്കൾ ചില്ലറ വിൽപ്പന നടത്താനുള്ള ശ്രമമായിരുന്നു പോലീസ് പൊളിച്ചടുക്കിയത്.
ഷിബില ഖാദറിനെ ആദരിച്ചു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് വനിതാ സംരംഭകയായ അമ്പലവയൽ മുസ്ത ഫുഡ്സ് ഉടമ ഷിബില ഖാദറിനെ ആദരിച്ചു....
കൊച്ചി: വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാധ്യതയേറിയ വ്യത്യസ്ത കോഴ്‌സുകളുമായി കൊച്ചി എയർപോർട്ടിന്റെ(സിയാൽ) ഉപ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി. കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ...
കൽപ്പറ്റ: വയനാട് പ്രിൻസിപ്പൽ കൃഷി ആഫീസിലെ വനിതാ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നു നടക്കുന്ന ഭരണാനുകൂല സർവ്വീസ് സംഘടനകളുടെ ചെളിവാരിയെറിയൽ അവസാനിപ്പിക്കണമെന്ന് എൻ ജി ഒ അസോസിയേഷൻ...
. പടിഞ്ഞാറത്തറ: പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ്...
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടര്‍ക്ക് സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) 30 ലക്ഷം രൂപ ധനസഹായം...
മീനങ്ങാടി: വനിതാ കമ്മീഷന്റെ സംസ്ഥാനത്തെ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിക്ക്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ജാഗ്രതാ സമിതി ഓഫീസുകളുടെ അടിസ്ഥാന...