.
മീനങ്ങാടി: കാലാവസ്ഥാ വ്യതിയാനവും കാർഷിക വിളകളുടെ വില സ്ഥിരത ഇല്ലായ്മയും വന്യമൃഗ ശല്യവും മൂലം പ്രയാസമനുഭവിക്കുന്ന കർഷകരെ സംബന്ധിച്ചിടത്തോളം ഭൂനികുതി വർദ്ധനവ് കനത്ത പ്രഹരമാണെന്ന് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യമായതുക അനുവദിക്കാത്തതു മൂലം ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയ ജനറൽ വിഭാഗത്തിൽപെടുന്നവർക്ക് വീട് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആശാവർക്കർമാർ ന്യായമായ വേതനത്തിനുവേണ്ടി മൂന്നാഴ്ചക്കാലമായി തിരുവനന്തപുരത്ത് നടത്തുന്ന സമരം അനുഭാവപൂർവ്വം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. കെ പി സി സി മെമ്പർ കെ ഈ വിനയൻ ഉദ്ഘാടനം ചെയ്തു, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്അധ്യക്ഷത വഹിച്ചു, വി എം വിശ്വനാഥൻ കെ രാധാകൃഷ്ണൻ ,കെ ആർ ഭാസ്കരൻ എൻ എം ലാൽ ടി പി ഷിജു, അനീഷ് റാട്ടക്കുണ്ട്, വി ആർ ഷാജി , സുന്ദരൻ പി എ, വിജയൻ മടപ്പള്ളം,സി പി വർഗീസ്, ഉഷ രാജേന്ദ്രൻ,ബിന്ദു മോഹനൻ ശാന്തി സുനിൽ, എം കെ ശിവരാമൻ,ശാരദാമണി, ലൗസൻ അമ്പലത്തിങ്കൽ, ടി കെ എൽദോ, വി സി ബിജു, എൻ ആർ പ്രകാശ്, രമേശൻ വെള്ളം, കൊല്ലി, ഇ എം ബാബു, ബിജു മേ പ്പേരിക്കുന്ന്, സുനിൽ പി.ജി തുടങ്ങിയവർ സംസാരിച്ചു
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...