സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു: ലോട്ടറി ഓഫീസിൽ ഏജൻ്റുമാർ നടത്തിയ സമരം അവസാനിച്ചു

വയനാട് ജില്ലാ ലോട്ടറി ഓഫീസിൽ ഏജൻ്റുമാർ നടത്തിയ സമരം അവസാനിച്ചു. ആവശ്യങ്ങൾ അംഗീകരിച്ച് ഏജൻ്റുമാർക്കുള്ള സൗകര്യങ്ങൾ പുന:സ്ഥാപിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഭിന്ന ശേഷിക്കാർ ഉൾപ്പടെയുള്ളവർക്ക് ഇരിക്കാനും പൈസയും ലോട്ടറി ടിക്കറ്റുകളും എണ്ണി തിട്ടപ്പെടുത്താനുമുണ്ടായിരുന്ന ‘ കസേരയും മേശയും എടുത്ത് മാറ്റിയതുൾപ്പടെ സൗകര്യങ്ങൾ നിഷേധിച്ചതിനെ തുടർന്നാണ് സംയുക്ത യൂണിയൻ്റെ നേതൃത്വത്തിൽ ഇന്നലെ സമരം തുടങ്ങിയത്. ഇന്ന് വീണ്ടും ഏജൻ്റുമാർ സമരത്തിനെത്തിയതോടെയാണ് പോലീസിൻ്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി തീരുമാനമുണ്ടാക്കിയത്. എന്നാൽ തങ്ങൾക്കെതിരെ ജില്ലാ ലോട്ടറി ഓഫീസർ പോലീസിൽ നൽകിയ പരാതി പിൻവലിച്ചിട്ടില്ലന്ന് സമരക്കാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *