കൽപ്പറ്റ
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24, 25 തിയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപ്പകൽ സമരം. ദുരന്തനിവാരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1972ലെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ പ്രതിരോധത്തിന് ആയിരം കോടി രൂപ അനുവദിക്കുക, നിലമ്പൂർ–നഞ്ചങ്കോട്, തലശ്ശേരി–മൈസൂരു റെയിൽവേ പദ്ധതികൾ നടപ്പിലാക്കുക, വനം, റവന്യു വകുപ്പുകൾ സംയുക്ത സർവേ പൂർത്തീകരിച്ച കർഷകർക്ക് പട്ടയം നൽകാൻ കേന്ദ്രം അനുമതി നൽകുക, ദേശീയ പാതയിലെ രാത്രയിയാത്രാ നിരോധനം പിൻവലിക്കാൻ കേന്ദ്രം അനുകൂല നിപാട് സ്വീകരിക്കുക, ചുരം ബദൽ റോഡുകൾക്ക് അനുമതി നൽകുക എന്നിവയും രാജ്യതലസ്ഥാനത്തെ സമരത്തിന്റെ ആവശ്യങ്ങളാണ്. ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടും കേന്ദ്ര ബജറ്റിൽ പൂർണമായും തള്ളി. ഉരുൾപൊട്ടിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂരൽമലയിലെത്തി ഫോട്ടോ ഷൂട്ട് നടത്തി വാർത്തകളിൽ നിറഞ്ഞതല്ലാതെ യാതൊരു സഹായവും അനുവദിച്ചില്ല. കേരളത്തോടുള്ള രാഷ്ട്രീയ വിവേചനം ദുരന്തത്തിലും കാണിക്കുകയാണ്. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ല. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാലെ കടം എഴുത്തള്ളാനാകൂവെന്നാണ് ആദ്യം പറഞ്ഞത്. പ്രഖ്യാപനമുണ്ടായിട്ടും കടം തള്ളാൻ നടപടിയില്ല. ഉരുൾപൊട്ടി അഞ്ചുമാസം വൈകിപ്പിച്ചാണ് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വൈകിയതിനാൽ രാജ്യാന്തരതലത്തിൽ ലഭിക്കുമായിരുന്ന സഹായങ്ങൾ നഷ്ടപ്പെട്ടു. ഒടുവിൽ 529.50 കോടി രൂപ അനുവദിച്ചപ്പോൾ തിരിച്ചടക്കേണ്ട വായ്പയാക്കി. മാർച്ച് 31നകം തുക വിനിയോഗിക്കണമെന്ന അപ്രായോഗിക നിർദേശവും വച്ചു. വായ്പയായി അനുവദിച്ച തുകയുടെ ഗുണംപോലും ദുരന്തബാധിതർക്കും സംസ്ഥാനത്തിനും ലഭിക്കരുതെന്ന ലക്ഷ്യമാണ് ഉപാധിവച്ച് വായ്പ അനുവദിച്ചതിന്റെ പിന്നിൽ. ദുരന്തബാധിതർ ഉൾപ്പെടെ 165 വളന്റിയർമാർ സമരത്തിൽ പങ്കാളികളാകും. സമരഭടന്മാർക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ യാത്രയയപ്പ് നൽകും. 24ന് രാവിലെ 10ന് കേരള ഹൗസിൽനിന്ന് മാർച്ച് ആരംഭിക്കും. 25ന് രാവിലെ 10വരെയാണ് സമരം. കേരളത്തിൽനിന്നുള്ള എൽഡിഎഫ് എംപിമാരും ദേശീയ നേതാക്കളും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരും പങ്കെടുക്കും. ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 24ന് വൈകിട്ട് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗങ്ങളും നടത്തും. സമരത്തിന്റെ പ്രചരണാർഥം മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വാഹനപ്രചാരണ ജാഥ പൂർത്തിയാക്കിയതായും നേതാക്കൾ പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, എൻസിപി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷാജി ചെറിയാൻ, ആർജെഡി ജില്ലാ പ്രസിഡന്റ് ഡി രാജൻ, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
. കൽപ്പറ്റ : അടിയോരുടെ പെരുമൻ എ.വർഗ്ഗീസിനെ അനുസ്മരിച്ച് സി.പി.ഐ. എം. എൽ. ജനങ്ങൾക്കു വേണ്ടി ജീവത്യാഗം ചെയ്ത് രക്തസാക്ഷിയായ എ. വർഗീസിന്റെ അനുസ്മരണത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ...
കൊച്ചി: മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com )പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം...
കൽപ്പറ്റ : വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനും ചെമ്പ്ര വി എസ് എസും സംയുക്തമായി മുട്ടിൽ ഡബ്ലിയു എം ഒ.കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർഥികൾക്കായി കാട്ടു തീ...
കൽപ്പറ്റ:കൽപ്പറ്റ പ്രിമിയർ ലീഗ് ഫുട്ബോൾ 2025 സംഘാടക സമിതി രൂപീകരണ യോഗ കൽപ്പറ്റയിൽ നടന്നു.പിപി ഷൈജലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി മൊയ്ദീൻകുട്ടി ഉദ്ഘടനം ചെയ്തു. ഏപ്രിൽ...
സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിനെതിരെയും റവന്യൂ വകുപ്പിലെ സ്ഥലമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ചതിനെതിരെയും ലാസ്റ്റ് ഗ്രേഡ് ബൈട്രാൻസ്ഫർ നിയമനങ്ങൾ പ്രതിസന്ധിയിലാക്കുകയും ചെയ്ത സർക്കാർ നിലപാടുകൾക്കെതിരെ മാനന്തവാടി താലൂക്ക് ഓഫീസിന്...