മീനങ്ങാടി അംഗീകാരങ്ങളുടെ നിറവിൽ.
സ്വരാജ് ട്രാഫിയില്‍ വയനാട് ജില്ലയില്‍ മീനങ്ങാടിക്ക് വീണ്ടും ഒന്നാം സ്ഥാനം. തുടര്‍ച്ചയായി നാലാം തവണയാണ് മീനങ്ങാടി ഒന്നാം സ്ഥാനം നേടുന്നത് . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നിർവഹണത്തിനുള്ള മഹാത്മാ പുരസ്കാരത്തിൻറെ രണ്ടാം സ്ഥാനവും മിനങ്ങാടി ഗ്രാമപഞ്ചായത്തിലാണ്.ജനറല്‍, എസ്.സി.പി, ടി.എസ്.പി പദ്ധതി നിര് വഹണത്തിലും, നികുതി പിരിവിലും ഉയർന്ന നേട്ടം കൈവരിച്ചതും, ഗ്രാമസഭ, സ്റ്റാന്റ്റ്റിംഗ് കമ്മിറ്റി, ഭരണസമിതിയോഗം, നിര്‍വഹണ ഉദ്ദ്യോഗസ്ഥരുടേയും, ജീവനക്കാരുടേയും യോഗം എന്നിവയുടെ സംഘാടനം, വാതില്‍പ്പടി മാലിന്യശേഖരത്തിലെ മികവും,നൂതന പദ്ധതികളുടെ നിരവഹണവും, തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയതും മീനങ്ങാടിയെ ജില്ലയില്‍ ഒന്നാമതെത്തിച്ചു. സഹപ്രവര്‍ത്തകരുടേയും, ജീവനക്കാരുടേയും കഠിനാദ്ധ്വാനവും, ആത്മസമര്‍പ്പണവുമാണ് മീനങ്ങാടിയെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാമതെത്തിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന് പറഞ്ഞു. സമഗ്രവയോജന ആരോഗ്യ പദ്ധതി, ഹരിതം സുന്ദരം , മാലിന്യ നിര്‍മാര്‍ജന പദ്ധതി, സ്മാര്‍ട്ട് ഫര്‍ണ്ണിച്ചര്‍ ക്ലാസ്സ് റൂംപദ്ധതി, ,ജീവിതമാണ് ലഹരി,ജാഗ്രതസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ,ആരോഗ്യ മേഖലയിലെ നൂതന പദ്ധതികള്‍,കാലാവസ്ഥ സാക്ഷരത പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി. ഓക്സിജൻ പാർക്ക്, പച്ച തുരുത്തുകൾ, മെൻസ്ട്രൽ കപ്പ്, ആയുരാരോഗ്യസൗഖ്യം ജീവിതശൈലി രോഗപ്രതിരോധ പദ്ധതി, വനിതകൾക്ക് എച്ച് പി വി ക്യാൻസർ പ്രതിരോധ വാക്സിന്റെ കുത്തിവെപ്പ്, ഈ ഗുരുകുലം,
നൂതന പദ്ധതികള്‍ നടപ്പിലാക്കിയ പഞ്ചായത്തിനുള്ള മലയാള മനോരമയുടെ നാട്ടുസൂത്രം, ഗ്ലോബല്‍ എക്സ്പോയിലെ മികച്ച ഹരിത കര്‍മ്മസേനക്കുള്ള പുരസ്ക്കാരം, സംസ്ഥാനത്തെ പ്രഥമ മികച്ച ജാഗ്രത സമിതിക്കുള്ള ജാഗ്രതാ പുരസ്കാരം,ചെറുകിട വ്യവസായ സംരംഭത്തിനുളള വ്യവസായ വകുപ്പിന്റെ അംഗീകാരം, നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് പദ്ധതികളുടെ ഭാഗമായുള്ള നവകേരള പുരസ്ക്കാരംഎന്നിവയുംമീനങ്ങാടിയെ തേടിയെത്തിയിരുന്നു. കാർബൺ തുലിത പ്രവർത്തനങ്ങളുടെ ഗ്രാമീണ മാതൃകയ്ക്ക് പ്രഥമ കാർബൺ ന്യൂട്രൽ വിശേഷാൽ പുരസ്കാരവും ഒരു കോടി രൂപയും മീനങ്ങാടിക്കായിരുന്നു. ഫെബ്രുവരി 19 ന് ഗുരുവായൂരിൽ വെച്ച് നടന്ന തദ്ദേശദിനാഘോഷം 2025ല്‍ വെച്ച് ബഹു.തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് സ്വരാജ് ട്രോഫി ഏറ്റുവാങ്ങും.
സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിനെതിരെയും റവന്യൂ വകുപ്പിലെ സ്ഥലമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ചതിനെതിരെയും ലാസ്റ്റ് ഗ്രേഡ് ബൈട്രാൻസ്ഫർ നിയമനങ്ങൾ പ്രതിസന്ധിയിലാക്കുകയും ചെയ്ത സർക്കാർ നിലപാടുകൾക്കെതിരെ മാനന്തവാടി താലൂക്ക് ഓഫീസിന്...
കൽപ്പറ്റ: കേബിൾ ടിവി ബ്രോഡ്ബാൻഡ് സേവനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകൾക്ക് പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുക സബ്സിഡി അനുവദിക്കണമെന്ന് കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ...
പൊതു സ്ഥലമാറ്റ മാനദന്ധംറവന്യം വകുപ്പിലെ പൊതു സ്ഥാല മാറ്റം ബാധകമല്ലാത്ത ഓഫീസ് അറ്റൻഡന്റ്/വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉൾപെടെയുള്ള ജീവനക്കാരുടെ നിർബന്ധിതസ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു....
മുംബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ ചര്‍മ്മ,കേശ സംരക്ഷണ ഉത്പന്ന നിര്‍മ്മാതാക്കളായ വിശാല്‍ പേഴ്സണല്‍ കെയറിനെ ഏറ്റെടുത്ത് രാജ്യത്തെ പ്രമുഖ വ്യക്തിഗത പരിചരണ ബ്രാന്‍ഡ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍. 120...
മേപ്പാടി/എറണാകുളം: സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും (കെഎച്ച്ഇസി) ചേർന്നൊരുക്കിയ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ്...
യു. എ.ഇ: അറബ് വംശജരല്ലാത്തവർക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരത്തിലൂടെ എമിറേറ്റ്സ് സ്കൗട്ട് അസോസിയേഷന് കീഴിൽ യു.എ.ഇ-യിൽ ഇംഗ്ലീഷ് അധ്യാപകനായ വി.പി. സുഫിയാൻ മാസ്റ്റർ സ്കൗട്ട് അധ്യാപക പരിശീലനം...