മീനങ്ങാടി അംഗീകാരങ്ങളുടെ നിറവിൽ.
സ്വരാജ് ട്രാഫിയില്‍ വയനാട് ജില്ലയില്‍ മീനങ്ങാടിക്ക് വീണ്ടും ഒന്നാം സ്ഥാനം. തുടര്‍ച്ചയായി നാലാം തവണയാണ് മീനങ്ങാടി ഒന്നാം സ്ഥാനം നേടുന്നത് . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നിർവഹണത്തിനുള്ള മഹാത്മാ പുരസ്കാരത്തിൻറെ രണ്ടാം സ്ഥാനവും മിനങ്ങാടി ഗ്രാമപഞ്ചായത്തിലാണ്.ജനറല്‍, എസ്.സി.പി, ടി.എസ്.പി പദ്ധതി നിര്‍ വഹണത്തിലും, നികുതി പിരിവിലും ഉയർന്ന നേട്ടം കൈവരിച്ചതും, ഗ്രാമസഭ, സ്റ്റാന്‍റ്റ്റിംഗ് കമ്മിറ്റി, ഭരണസമിതിയോഗം, നിര്‍വഹണ ഉദ്ദ്യോഗസ്ഥരുടേയും, ജീവനക്കാരുടേയും യോഗം എന്നിവയുടെ സംഘാടനം, വാതില്‍പ്പടി മാലിന്യശേഖരത്തിലെ മികവും,നൂതന പദ്ധതികളുടെ നിരവഹണവും, തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയതും മീനങ്ങാടിയെ ജില്ലയില്‍ ഒന്നാമതെത്തിച്ചു. സഹപ്രവര്‍ത്തകരുടേയും, ജീവനക്കാരുടേയും കഠിനാദ്ധ്വാനവും, ആത്മസമര്‍പ്പണവുമാണ് മീനങ്ങാടിയെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാമതെത്തിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ വിനയന്‍ പറഞ്ഞു. സമഗ്രവയോജന ആരോഗ്യ പദ്ധതി, ഹരിതം സുന്ദരം , മാലിന്യ നിര്‍മാര്‍ജന പദ്ധതി, സ്മാര്‍ട്ട് ഫര്‍ണ്ണിച്ചര്‍ ക്ലാസ്സ് റൂംപദ്ധതി, ,ജീവിതമാണ് ലഹരി,ജാഗ്രതസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ,ആരോഗ്യ മേഖലയിലെ നൂതന പദ്ധതികള്‍,കാലാവസ്ഥ സാക്ഷരത പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി. ഓക്സിജൻ പാർക്ക്, പച്ച തുരുത്തുകൾ, മെൻസ്ട്രൽ കപ്പ്, ആയുരാരോഗ്യസൗഖ്യം ജീവിതശൈലി രോഗപ്രതിരോധ പദ്ധതി, വനിതകൾക്ക് എച്ച് പി വി ക്യാൻസർ പ്രതിരോധ വാക്സിന്റെ കുത്തിവെപ്പ്, ഈ ഗുരുകുലം,
നൂതന പദ്ധതികള്‍ നടപ്പിലാക്കിയ പഞ്ചായത്തിനുള്ള മലയാള മനോരമയുടെ നാട്ടുസൂത്രം, ഗ്ലോബല്‍ എക്സ്പോയിലെ മികച്ച ഹരിത കര്‍മ്മസേനക്കുള്ള പുരസ്ക്കാരം, സംസ്ഥാനത്തെ പ്രഥമ മികച്ച ജാഗ്രത സമിതിക്കുള്ള ജാഗ്രതാ പുരസ്കാരം,ചെറുകിട വ്യവസായ സംരംഭത്തിനുളള വ്യവസായ വകുപ്പിന്‍റെ അംഗീകാരം, നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് പദ്ധതികളുടെ ഭാഗമായുള്ള നവകേരള പുരസ്ക്കാരംഎന്നിവയുംമീനങ്ങാടിയെ തേടിയെത്തിയിരുന്നു. കാർബൺ തുലിത പ്രവർത്തനങ്ങളുടെ ഗ്രാമീണ മാതൃകയ്ക്ക് പ്രഥമ കാർബൺ ന്യൂട്രൽ വിശേഷാൽ പുരസ്കാരവും ഒരു കോടി രൂപയും മീനങ്ങാടിക്കായിരുന്നു. ഫെബ്രുവരി 19 ന് ഗുരുവായൂരിൽ വെച്ച് നടന്ന തദ്ദേശദിനാഘോഷം 2025ല്‍ വെച്ച് ബഹു.തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് സ്വരാജ് ട്രോഫി ഏറ്റുവാങ്ങും.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...