കേബിൾ ടി.വി. ബ്രോഡ് ബാൻഡ്‌ സേവനങ്ങളിൽ  ക്ലസ്റ്ററുകൾക്ക് സബ്സിഡി അനുവദിക്കണമെന്ന് സി.ഒ.എ. വയനാട് ജില്ലാ സമ്മേളനം

കൽപ്പറ്റ: കേബിൾ ടിവി ബ്രോഡ്ബാൻഡ് സേവനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകൾക്ക് പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുക സബ്സിഡി അനുവദിക്കണമെന്ന് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
വയനാട് ജില്ലയുടെ സാങ്കേതിക മേഖലയിലും വാർത്ത വിനിമയ മേഖലയിലും ഇൻറർനെറ്റ് രംഗത്തും നിർണായക സ്വാധീനം ചെലുത്തിയ വയനാട് വിഷൻ്റെ നട്ടെല്ലാണ് സി.ഒ. എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ . വീടുകളിലെ സ്വീകരണമുറികളിൽ തികഞ്ഞ സാങ്കേതിക മികവോടെ ഇടതടവില്ലാതെ ടെലിവിഷൻ സിഗ്നലുകളും സാധാരണ ജനങ്ങൾക്ക് ഉപകരിക്കും വിധം ഇൻ്റർനെറ്റ് സേവനം നൽകിയ തികഞ്ഞ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന കേബിൾ ടി വി ഓപ്പറേറ്റർമാർ അംഗങ്ങളായ സി.ഒ. എ യുടെ പതിനാലാം വയനാട് ജില്ലാ സമ്മേളനമാണ് മുട്ടിൽ കോപ്പർ കിച്ചൺ ഓഡിറ്റോറിയത്തിൽ നടന്നത്. ജില്ലാ പ്രസിഡണ്ട് ബിജു ജോസ് പതാക ഉയർത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്.
തുടർന്ന് നടന്ന കൺവെൻഷൻ കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ബിജു ജോസിൻ്റെ നടന്ന കൺവെൻഷനിൽ ജില്ലാ സെക്രട്ടറി പി. അഷ്റഫ് റിപ്പോർട്ടും ജില്ലാ ട്രഷറർ സി.എച്ച്. അബ്ദുള്ള വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പൊതു ചർച്ചയിൽ കെ.സി.സി.എൽ. ചെയർമാൻ കെ ഗോവിന്ദൻ, സി.ഒ. എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മൻസൂർ , കെ.സി.സി.എൽ. ഡയറക്ടർ അനിൽ മംഗലത്ത് എന്നിവർ മറുപടി പറഞ്ഞു.
കെ.എസ്.ഇ.ബി പോസ്റ്റുകളുടെ വാടക കുറക്കണമെന്നും വയനാട്ടിൽ രൂക്ഷമായ വന്യമ്യഗ ശല്യത്തിന് പരിഹാരം കാണണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംരംഭത്തിൻ്റെ വൈവിധ്യ വൽക്കരണത്തിൻ്റെ ഭാഗമായി ഈ വർഷം തന്നെ സി.ഒ. എയും കെ.സി.സി. എല്ലും ടൂറിസം മേഖലയിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കും. സ്വാഗത സംഘം ചെയർമാൻ കാസിം റിപ്പൺ, കൺവീനർ അബ്ദുൾ അസീസ്, ജില്ലാ കമ്മിറ്റിയംഗം ജോമേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിർബന്ധിത സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കുക; എൻ.ജി.ഒ അസോസിയേഷൻ
Next post സ്വരാജ് ട്രാഫിയില്‍ വയനാട് ജില്ലയില്‍  മീനങ്ങാടിക്ക്  വീണ്ടും ഒന്നാം സ്ഥാനം
Close

Thank you for visiting Malayalanad.in