തലപ്പുഴയിൽ കടുവക്കായി കൂട് സ്ഥാപിച്ചു: എഞ്ചിനീയറിംഗ് കോളേജിന്  ഒരാഴ്ച അവധി: പഠനം ഓൺലൈനിൽ

തലപ്പുഴ : തലപ്പുഴയിൽ ജനവാസ മേഖലലയിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനെ പിന്നാലെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കൂട് സ്ഥാപിച്ചു. ഗോദാവരി ഉന്നതിയിലെ കളമ്പുകാട്ട് മോളിയുടെ വീടിന് സമീപത്താണ് കൂട് സ്ഥാപിച്ചത്. പഞ്ചായത്ത് ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളൊക്കൊടുവിലാണ് കൂട് സ്ഥാപിക്കാൻ തീരുമാനമെടുത്തത്. കൂടുതൽ കൂടുകൾ ആവിശ്യമായ ഘട്ടത്തിൽ എത്തിക്കും. നിലവിൽ സ്ഥാപിച്ച ക്യാമെറകൾക്ക് പുറമെ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സിൽ ഉൾപ്പെടെ വനംവകുപ്പ് പുതുതായി ഇന്ന് തന്നെ ക്യാമെറകൾ സ്ഥാപിക്കും. കടുവ ഭീതി തുടരുന്ന സാഹചര്യത്തിൽ എഞ്ചിനീയറിംഗ് കോളേജിന് അവധി വേണമെന്ന ആവശ്യം ഉയർന്നതോടെ കോളേജ് അധികൃതരും, ജനപ്രതിനിധികളും നടത്തിയ ചർച്ചകൾക്കൊടുവിൽ പഠനം ഓൺലൈനിൽ ആക്കിക്കൊണ്ട് ഒരാഴ്ചത്തേക്ക് അവധി നൽകാൻ തീരുമാനിച്ചു. കോളേജ് ഹോസ്റ്റലിലും, തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിലും കഴിയുന്ന മുഴുവൻ വിദ്യാര്ഥികളോടും വീട്ടിലേക്ക് മടങ്ങി പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്  കമ്പമലയിൽ ആശങ്കയായി കാട്ടുതീ
Next post ഇന്റർസ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സർവോദയ എച്ചോം ജേതാക്കൾ
Close

Thank you for visiting Malayalanad.in