തൃശ്ശൂർ :മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു.
വി.വി ശ്രീഷ്മ മോള്(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ജനുവരി 29നായിരുന്നു മാരേക്കാട് പഴമ്ബിള്ളി വീട്ടില്‍ വാസൻ ഭാര്യ ശ്രീഷ്മയെ വെട്ടിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മ, കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ നാലരയോടെയാണ് മരിച്ചത്.
സംഭവ ശേഷം വാസനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ വിയ്യൂർ ജയിലില്‍ റിമാൻഡിലാണ്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന് സ്ഥിരമായി ജോലിക്ക് പോകില്ല. ശ്രീഷ്മ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. ഇത് പറയാത്തതിനെ തുടർന്ന് ഇരുവരും തമ്മില്‍ തർക്കം തുടങ്ങുകയും തുടർന്ന് വാസൻ ശ്രീഷ്മയെ വെട്ടുകത്തികൊണ്ട് വെട്ടുകയുമായിരുന്നു.
ആക്രമണത്തില്‍ കയ്യും കാലും അറ്റുപോകാവുന്ന അവസ്ഥയിലായിരുന്ന ശ്രീഷ്മയെ മാളയിലെ ആശുപത്രിയിലും തുടർന്ന് നില വഷളായപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തലപ്പുഴ : തലപ്പുഴയിൽ ജനവാസ മേഖലലയിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനെ പിന്നാലെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കൂട് സ്ഥാപിച്ചു. ഗോദാവരി ഉന്നതിയിലെ കളമ്പുകാട്ട് മോളിയുടെ വീടിന്...
വയനാട് കമ്പമലയിൽ ആശങ്കയായി കാട്ടുതീ മാനന്തവാടി കമ്പമല വനമേഖലയിൽ ആശങ്കയായി കാട്ടുതീ. ഇന്ന് രാവിലെയാണ് തീ ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സും വനം വകുപ്പും തീ പണക്കാനുള്ള നടപടി തുടങ്ങി....
. പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സൺഡേ സ്കൂളിന്റെ 60-ാം വാർഷികാഘോഷം സമാപിച്ചു. ഒരു വർഷം നീണ്ട് നിന്ന പരിപാടിയുടെ സമാപനം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ്...
കോഴിക്കോട്: വിദ്യാഭ്യാസ-സാംസ്കാരിക സംഘടനയായ ലെറ്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഫൌണ്ടേഷന്റെ പത്താംവാർഷികവും വിദ്യാഭ്യാസ സെമിനാറും കോഴിക്കോട് കൈരളി ഹാളിൽ സംഘടിപ്പിച്ചു. പ്രമുഖ സാഹിത്യകാരൻ പി. കെ പാറക്കടവ്...
തലപ്പുഴ: തലപ്പുഴ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതിയിലാണ് നാട്ടുകാർ. തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ ക്യാമെറയിലാണ് കടുവയുടെ...
ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് മറികടന്ന് ജില്ലാ കലക്ടർ വയനാട്ടിൽ മാത്രം പുറത്തിറക്കിയ പ്രത്യേക ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഗുഡ്സ്...