മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2024 ൽ അഡ്മിഷൻ നേടിയ 87 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ ചടങ്ങ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അക്കാഡമിക് ഡയറക്ടറും ബേബി മെമ്മോറിയൽ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളുമായ ഡോ. റോയ് കെ ജോർജ് മുഖ്യാതിഥി ആയിരുന്നു. ആധുനിക നഴ്സിംഗ് കെയറിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഓർമ്മകൾക്ക് മുൻപിൽ ദീപം തെളിയിച്ചുകൊണ്ടാണ് നഴ്സിംഗ് വിദ്യാർത്ഥികൾ അവരുടെ ക്ലിനിക്കൽ പഠനം തുടങ്ങുന്നത്. ത്യാഗത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും പരിചരണത്തിന്റെയും അറിവിന്റെയും പ്രതീകമായിട്ടാണ് നഴ്സിംഗ് വിദ്യാർത്ഥികൾ ഈ ദീപസമർപ്പണത്തെ കാണുന്നത്. ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ലിഡാ ആന്റണി, വൈസ് പ്രിൻസിപ്പാൾ രാമു ദേവി, ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ ഡോ. ലാൽ പ്രശാന്ത്. എം എൽ എന്നിവർ സംസാരിച്ചു. 2014 ൽ പ്രവർത്തനമാരംഭിച്ച ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിലെ പതിനൊന്നാമത്തെ ബാച്ചാണ് ഇപ്പോൾ ക്ലിനിക്കൽ പഠനത്തിലേക്ക് പ്രവേശിക്കുന്നത്.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...