മുട്ടിൽ ഡബ്ല്യു എം ഒ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ 13 മുതൽ  ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

.
കൽപ്പറ്റ:
മുട്ടിൽ ഡബ്ല്യു എം ഒ ആർട്സ് ആൻ്റ് സയൻസ് കോളേജ് മാസ് കമ്യൂണിക്കേഷൻ ആൻ്റ് ജേർണലിസം ഡിപ്പാർട്ട്മെൻ്റ് കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് രണ്ട് ദിവസത്തെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13, 14 തീയ്യതികളിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മേളയിൽ രണ്ട് തിയേറ്ററുകളിലായി വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കും. തിങ്കളാഴ്ച നിശ്ചയം, ദി കിഡ്, എബൗട്ട് എല്ലി, ചിൽഡ്രൻ ഓഫ് ഹെവൻ, റെഡ് ബലൂൺ, ബൈസിക്കിൾ തീവ്സ് , പഥേർ പാഞ്ചാലി, യേ ജവാനി ഹേ ദിവാനി എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. മേളയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പോഡ്കാസ്റ്റിംഗ് സീരിസായ ബെല്ലം പോഡ്കാസ്റ്റിൽ സിനിമകളുടെ അവലോകനം നടത്തും. മേളയോടനുബന്ധിച്ച് വിദ്യാർഥികളുടെ റാംപ് വാക്കും സംഘടിപ്പിക്കുന്നുണ്ട്. ഗായകൻ പി ജയചന്ദ്രൻ്റെ സ്മരണാർത്ഥം ‘ജയചന്ദ്രൻ സ്മൃതി’ ഗാനാവതരണവും നടക്കും. വാർത്താസമ്മേളനത്തിൽ മുഹമ്മദ് സിനാൻ , മെഹ്റിൻ ഫാത്തിമ, മുഹമ്മദാൻ റെഷ്ദാൻ, റഹീന വി പി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാതിവില തട്ടിപ്പ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക:  എ.ഐ.ടി. ഇ.സി. ഐ.ടി.യു
Next post പകുതി വില തട്ടിപ്പ് വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇതുവരെ ലഭിച്ചത് 800 പരാതികൾ : ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി
Close

Thank you for visiting Malayalanad.in