സാമൂഹ്യ ശാക്തീകരണത്തിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനത്തിന് നിർണായക പങ്ക് – റവ. ഡോ.  ജോസഫ് മാർ തോമസ്

സുൽത്താൻ ബത്തേരി: മാറുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തി ഉചിതമായ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനത്തിന് നിർണായക പങ്കാണുള്ളതെന്ന് ബത്തേരി ബിഷപ് റവ. ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ബത്തേരി ശ്രേയസിൽ ആരംഭിച്ച ദ്വിദിന സംസ്ഥാനതല നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ക്യാപ്സ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. ചെറിയാൻ പി കുര്യൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. എം പി ആന്റണി, ജനറൽ സെക്രട്ടറി സേവ്യർകുട്ടി ഫ്രാൻസിസ്, ഇന്ത്യ നെറ്റ്‌വർക്ക് ഓഫ്.പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ് , റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ തോമസ്, ലിസ കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി ഡോ. ഷൈജു ഏലിയാസ് , ക്യാപ്‌സ് ഭാരവാഹികളായ ഫ്രാൻസിന സേവ്യർ, മിനി എ പി, ഡോ. സിബി ജോസഫ്, എം ബി .ദിലീപ് കുമാർ , ഡോ. അനീഷ് കെ ആർ, സ്റ്റുഡന്റസ് ഫോറം പ്രസിഡന്റ്‌ മനു മാത്യു എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ അഭിലാഷ് ജോസഫ്, ഷിബിൻ ഷാജി വർഗീസ്, ഡോ. ജോ തോമസ്, ഫ്രാൻസിസ് മൂത്തേടൻ എന്നിവർ വിഷയാവതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post  പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ‘ഷുഗർ ബോർഡ് ‘ സ്കൂളുകളിൽ സ്ഥാപിക്കാനൊരുങ്ങി ലയൺസ് ഇൻ്റർനാഷണൽ
Next post ബൂത്ത് തല നേതൃസംഗമങ്ങളിൽ ബൂത്ത്‌ തല നേതാക്കളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി 
Close

Thank you for visiting Malayalanad.in