കൽപ്പറ്റ: ഭിന്നശേഷി സാങ്കേതികത്വത്തിൻ്റെ പേര് പറഞ്ഞ് നിരവധി അധ്യാപകരുടെ നിയമനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നിയമന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ലാ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ഭിന്നശേഷി സാങ്കേതികത്വത്തെ സംബന്ധിച്ച് സർക്കാരിന് പോലും കൃത്യമായ ധാരണയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഭിന്നശേഷി വിഭാഗങ്ങൾക്ക് സീറ്റ് മാറ്റി വെച്ച ഇടങ്ങളിൽ പോലും മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകില്ല എന്ന നിലപാട് പ്രയാസകരമാണ്. ഹയർ സെക്കണ്ടറി അധ്യാപക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. അർഹമായ ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യം തടയുന്ന സർക്കാർ നടപടി വഞ്ചനാപരമാണ്. മാനവിക വിഷയങ്ങളിൽ അധിക ബാച്ചുകൾ വയനാട്ടിൽ അനുവദിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഫെബ്രുവരി 10,11 തിയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. കെ.എച്ച്.എസ്.ടി.യു പ്രിൻസിപ്പൾ ഫോറം സംസ്ഥാന പ്രസിഡൻ്റ് പി.എ ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.നാസർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബഷീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശിഹാബ് ഗസാലി സ്വാഗതവും സഫുവാൻ വെള്ളമുണ്ട നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം.നാസർ (പ്രസിഡൻ്റ്), സഫുവാൻ വെള്ളമുണ്ട (ജന. സെക്രട്ടറി), മൻസൂർ സി, ടി (ട്രഷറർ) സുബൈദ എ കെ, ഫൈസൽ കെ, റഈസ് എ (വൈസ് പ്രസിഡൻ്റുമാർ) ശിഹാബ് ഗസ്സാലി, അജ്മൽ സാദിഖ്, ഇസ്മാഈൽ തോട്ടോളി (ജോ. സെക്രട്ടറിമാർ).
കല്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത് തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു....
സുൽത്താൻ ബത്തേരി: മാറുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തി ഉചിതമായ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനത്തിന് നിർണായക പങ്കാണുള്ളതെന്ന് ബത്തേരി ബിഷപ് റവ....
വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി സ്കൂളുകളിലും പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ‘ഷുഗർ ബോർഡ് ‘ സ്ഥാപിക്കുമെന്ന് ലയൺസ് ഇൻ്റർനാഷണൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരെയുള്ള...
കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ഡി ഡി യു ജി കെ വൈ ഡിപ്പാർട്ട്മെന്റും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച യുവജനങ്ങൾക്കായുള്ള ജോബ് ഓറിയന്റേഷൻ...
വയനാട് മാനന്തവാടി കണിയാരത്ത് പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ എസ്പി ഓഫീസിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് ഡ്രൈവർ എ...
. കൽപ്പറ്റ: ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ താരം വി.ജെ. ജോഷിതയെ ആദരിച്ചു മലയാള മനോരമ. വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമുയർത്തിയ അണ്ടർ 19...