. കൽപ്പറ്റ: ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ താരം വി.ജെ. ജോഷിതയെ ആദരിച്ചു മലയാള മനോരമ. വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമുയർത്തിയ അണ്ടർ 19 ലോകകപ്പ് നേട്ടത്തിനുശേഷം ആദ്യമായി നാട്ടിലെത്തിയ താരത്തിന് 5 ലക്ഷം രൂപയുടെ ചെക്കും സ്വർണപ്പതക്കവുമാണു മലയാള മനോരമ സമ്മാനിച്ചത്. നാട്ടുകാരും സ്പോർട്സ് പ്രേമികളും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും ക്രിക്കറ്റ് അക്കാദമിയിലെ താരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനു സാക്ഷികളായി. മിന്നു മണിക്കും സജ്ന സജീവനും പിന്നാലെ കൃഷ്ണഗിരി അക്കാദമിയിൽനിന്ന് ഇന്ത്യൻ ടീമിൽ ഇടംനേടുന്ന വയനാട്ടുകാരിയാണു ജോഷിത. മികച്ച ഓൾറൗണ്ടറായ താരം വലംകൈയ്യൻ പേസർ കൂടിയാണ്. ലോകകപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ച് ആയി തിരഞ്ഞൈടുക്കപ്പെട്ടു. 14 മുതൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്സിനു വേണ്ടി വിമൻസ് പ്രീമിയർ ലീഗിലും ജോഷിത കളിക്കാനിറങ്ങും. മലയാള മനോരമ നൽകിയ ആദരം കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ വലിയ പ്രചോദനമാകുമെന്ന് ജോഷിത പറഞ്ഞു. കുട്ടിക്കാലം മുതലേ വായന തുടങ്ങി ഹൃദയത്തിലേറ്റുവാങ്ങിയ പത്രമായ മലയാള മനോരമയുടെ ആദരം മകൾക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ജോഷിതയുടെ അച്ഛൻ ജോഷി പറഞ്ഞു. വയനാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ പുരസ്കാരദാനം നിർവഹിച്ചു. മലയാള മനോരമ വയനാട് ബ്യൂറോ ചീഫ് ഷിൻ്റോ ജോസഫ്, വയനാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സമദ് എന്നിവർ പ്രസംഗിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...