തൊണ്ടർനാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. തൊണ്ടർനാട്, കരിമ്പിൽകുന്നേൽ വീട്ടിൽ രഞ്ജിത്ത്(25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് (KAAPA)പ്രകാരമാണ് ജില്ലയിൽ നിന്നും നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. തൊണ്ടർനാട്, വെള്ളമുണ്ട, കമ്പളക്കാട് തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ കളവു കേസുകളുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനായി കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി ഐ.പി.എസ് അറിയിച്ചു.
കല്പറ്റ : പദ്മപ്രഭ പൊതുഗ്രന്ഥലയത്തിന്റെ പ്രതിമാസം പരിപാടിയായ പാട്ടരുവിയുടെ 19-)മതു പതിപ്പ് വിഖ്യാത സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർക്കുള്ള ആദരവായി. അദ്ദേഹം എഴുതിയതും സംവിധാനം ചെയ്തതുമായ...
സി.വി. ഷിബു. കൽപ്പറ്റ: കേരളത്തിനഭിമാനമായി വി.ജെ.ജോഷിത. സന്തോഷം പങ്ക് വെച്ച് മാതാപിതാക്കൾ. ഇന്ത്യ അണ്ടർ 19 വനിതാ ലോക കപ്പ് നേടിയ ശേഷം ജോഷിത നാളെ കൽപ്പറ്റയിലെ...
സി.വി. ഷിബു കൽപ്പറ്റ: വയനാട് പുൽപ്പള്ളി അമരക്കുനിയിലെ ജനവാസ മേഖലയിൽ ഭീതിപരത്തിയ കടുവയെ തിരുവനന്തപുരത്തെ സുവോളജിക്കൽ ഗാർഡനിൽ എത്തിച്ചു. . ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ (ആനിമൽ...
മാനന്തവാടി:വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി സേവനത്തിൽ നിന്ന് വിരമിച്ചു. വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക്...
മാനന്തവാടി: തിരുനെല്ലി കോട്ടിയൂർ പ്രദേശങ്ങളിൽപുലിയുടെശല്യംരൂക്ഷം.പുള്ളിപ്പുലിയുടെആക്രമണത്തിൽഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്. കോട്ടിയൂർ കാരമാട് അടിയ ഉന്നതിയിൽ രതീഷിൻ്റെ മുന്നു വയസ്സുള്ള മൂന്നു മാസം ഗർഭിണിയായ ആടാണ് ചത്തത്....
കൽപ്പറ്റ: മുസ്ലിം ലീഗിൻ്റെ സാന്ത്വന പരിചരണ വിഭാഗമായ പൂക്കോയ തങ്ങൾ ഹോസ് പൈസ് (പി ടി എച്ച്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരുടെ സംഗമം...