പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആട് ചത്തു : മറ്റൊരു ആടിന് ഗുരുതര പരിക്ക്. 

മാനന്തവാടി: തിരുനെല്ലി കോട്ടിയൂർ ​പ്ര​ദേ​ശങ്ങളിൽപുലിയുടെശല്യംരൂക്ഷം.പുള്ളിപ്പുലിയുടെആക്രമണത്തിൽഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്. കോട്ടിയൂർ കാരമാട് അടിയ ഉന്നതിയിൽ രതീഷിൻ്റെ മുന്നു വയസ്സുള്ള മൂന്നു മാസം ഗർഭിണിയായ ആടാണ് ചത്തത്. കോട്ടിയൂർ അടിയ ഉന്നതിയിലെ കരിയൻ്റെ രണ്ട് വയസ്സുള്ള ആടിനെ ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.കരിയൻ്റെവീട്ടിൽആടിൻ്റെകൂട്ടിൽ കരച്ചിൽ കേട്ട വീട്ടുകാർ ലൈറ്റിട്ട് ഒച്ചവച്ചതിനാൽ ആടിനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. 200 മീറ്റർ ദൂരത്തിലാണ് രണ്ടു സംഭവവും. ആന പ്രദേശത്ത് ഇറങ്ങിയതിനാൽ ആളുകൾക്ക് പുറത്തിറങ്ങുവാൻ കഴിയാത്തതാണ് രണ്ടാമത്തെ വീട്ടിലും ആക്രമണമുണ്ടാകാൻ ഇടയാക്കിയത്.ജ​ന​വാ​സ മേ​ഖ​ല​യി​ലെ പു​ലി​യു​ടെ സ്ഥിരം സാ​ന്നി​ധ്യം ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യി​ട്ടു​ണ്ട്. വി​ഷ​യം വ​ന​പ​രി​പാ​ല​ക​രു​ടെ ശ്ര​ദ്ധ​യി​ൽപെ​ടു​ത്തി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂക്കോയ തങ്ങൾ ഹോസ്പൈസ് പി.ടി.എച്ച്. വളണ്ടിയർ സംഗമം സംഘടിപ്പിച്ചു.
Next post ജനകീയനായ  ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി പടിയിറങ്ങി
Close

Thank you for visiting Malayalanad.in