മീനങ്ങാടി : ഡി.സി.സി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യയെ തുടർന്ന് രാഷ്ട്രീയ ലാഭം കൊയ്യുക എന്ന ഏക ലക്ഷ്യത്തോടെ സി.പി.എമ്മും പാർട്ടി ശത്രുക്കളും ചേർന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ യേയും ഡി.സി.സി പ്രസിഡണ്ട് എൻഡി അപ്പച്ചനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയും അപമാനിക്കുവാനും അപകീർത്തിപ്പെടുത്തുവാനും അതുവഴി കോൺഗ്രസ്സ് പ്രസ്ഥാനത്തെ തകർക്കുവാനും നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂടത്തിന്റെയും സി.പി.എമ്മി ന്റെയും ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് ബഹുമാനപ്പെട്ട കോടതി വിധിയെന്ന് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾക്ക് വേണ്ടി കരുത്തുറ്റ പ്രകടനത്തിലൂടെ കോടതിയിൽ ഹാജരായി ശക്തമായ വാദങ്ങൾ നിരത്തി വാദിച്ച അഡ്വ..ടി.എം. റഷീദിനെയും , അഡ്വ.എൻ.കെ .വർഗീസിനെയും ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു .പാർട്ടിയുടെ യശസ്സ് ഉയർത്തിപ്പിടിക്കുവാനും, നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസവും ഊട്ടി ഉറപ്പിക്കുന്നതിനും കോടതിയുടെ മുൻകൂർ ജാമ്യത്തിലൂടെ സാധിച്ചുവെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്,വി എം വിശ്വനാഥൻ, ബേബി വർഗീസ്,വിഎസ് ജയനന്ദൻ ടി കെ തോമസ്, എം ജി ബേബി ,പി ജി സുനിൽ , ഷാജിതോബ്രയിൽ,ശിവരാമൻ മാതമൂല, വിനു തോമസ്, വി ആർ ശിവൻ. സുന്ദരൻ പി എ , എൻ ആർ .പ്രകാശ്, വി ആർ ഷാജി ,റിജേഷ് റാട്ടക്കുണ്ട്. ജിബിൻ നൈനാൻ,ദിനേശ് കുമാർ. ശ്രീനിവാസൻ വേങ്ങൂർ . തുടങ്ങിയവർ ഐക്യദാർഢ്യ പ്രകടനത്തിന് നേതൃത്വം നൽകി.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....