മീനങ്ങാടി : ആദിവാസി കോൺഗ്രസ് പ്രവർത്തകനും സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ദീർഘകാലം മീനങ്ങാടി പഞ്ചായത്ത് മെമ്പറമായ കാപ്പിക്കുന്ന് രാഘവന്റെ ഒന്നാം ചരമ വാർഷികവും അനുസ്മരണ യോഗം ആദിവാസി കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി ആദിവാസി കോൺഗ്രസ്സ് മണ്ഡലം പ്രിസിഡണ്ട് ശിവരാമൻ മാതമുല അദ്ധ്യക്ഷനായിരുന്നു. യോഗം മീനങ്ങാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രിസിഡണ്ട് മനോജ് ചന്ദനകാവ് ഉൽഘാടനം ചെയ്തു സംസ്ഥാന തലത്തിൽ പട്ടികവർഗ്ഗ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച കാപ്പികുന്ന് രാഘവനെ യോഗം അനുസ്മരിച്ചു. യോഗത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഉക്ഷ രാജേന്ദ്രൻ, ശാന്തി സുനിൽ ,യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അനീഷ് റാട്ടകുണ്ട് ,കെ.ജെ .രവീന്ദ്രൻ, കെ.രാധാകൃഷൺ, ബാലൻ വെള്ളാട ,സുന്ദരൻപുലച്ചിക്കുനി, അമ്പാടി വേങ്ങുർ, വിജയൻ മടപ്പളം, വിനു, തോമസ്, സാജൻ വെള്ളിത്തോട് ബാലകൃഷൺ അയിനിപ്പുര അശോകൻ കോലമ്പറ്റ, എന്നിവർ സംസാരിച്ചു