. സി.വി ഷിബു
കൽപ്പറ്റ: പത്ത് ദിവസങ്ങൾക്ക് ശേഷം ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായ എട്ട് വയസ്സുളള പെൺകടുവ ബത്തേരി കുപ്പാടിയിലെ ആനിമൽ ഹോസ് പൈസ് സെന്ററിൽ നിരീക്ഷണത്തിൽ.
പുൽപ്പള്ളി അമരക്കുനിയെ വിറപ്പിച്ച കടുവ പത്ത് ദിവസങ്ങൾക്കൊടുവിൽ കൂട്ടിലായതോടെ ജനങ്ങൾ വലിയ ആശ്വാസത്തിലാണ്.
വ്യാഴാഴ്ച രാത്രിയോടെയാണ് ദേവർഗദ്ദയിലെ കൂട്ടിൽ കടുവ കുടുങ്ങിയത്.
കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലായി അഞ്ച് കൂടുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്നത്. ഇന്നലെ രാത്രിയോടെ ഈ കൂടുകളിലൊന്നിൽ തന്നെ കടുവ കുടുങ്ങുകയായിരുന്നു.
വനംവകുപ്പിന്റെയും വെറ്ററിനറി സംഘത്തിന്റെയും ആർ.ആർ.ടി.യുടെയും സംഘങ്ങൾ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങൾ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. വനം വകുപ്പിനെതിരെ ആളുകൾ പ്രക്ഷോഭം തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി കടുവ കെണിയിൽ കുടുങ്ങിയത്. പത്ത് ദിവസം കൊണ്ട് 9 വളർത്തു മൃഗങ്ങളെ കടുവ ആക്രമിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...