കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ കണ്ണൂരിലും

കണ്ണൂര്‍: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ ഷുഗര്‍ ഫ്രീ ബ്രാന്‍ഡ് സ്യൂഗറിന്റെ (Zeugar) ഔട്ട്‌ലെറ്റ് കണ്ണൂരിലും പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചസാര ഉപയോഗിക്കാതെയുള്ള മധുര പലഹാരങ്ങള്‍, ഐസ് ക്രീമുകള്‍, കേക്കുകള്‍ തുടങ്ങിയവ ആദ്യമായി കേരളത്തില്‍ അവതരിപ്പിച്ച സ്യൂഗറിന്റെ 15-ാമത് ഔട്ട്‌ലെറ്റാണ് കണ്ണൂര്‍ ടൗണില്‍ നിക്ഷന്‍ ഇലക്‌ട്രോണിക്‌സിന് സമീപം സഹ്റ കോംപ്ലക്‌സില്‍ ആരംഭിച്ചിരിക്കുന്നത്. സിനിമ താരം മാളവിക മേനോന്‍ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രമേഹപ്പേടി ഇല്ലാതെ ആരോഗ്യകരമായ മധുര പലഹാരങ്ങളും ഐസ്‌ക്രീമുകളും എല്ലാവരിലേക്കും എത്തിക്കാനാണ് സ്യൂഗര്‍ ലക്ഷ്യമിടുന്നതെന്ന് സ്യൂഗര്‍ ഫുഡ്‌സ് സ്ഥാപകനും സിഇഒയുമായ ജാവേദ് ഖാദിര്‍ പറഞ്ഞു. മധുര പലഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കാനായി ഒരാള്‍ക്ക് കഴിക്കാവുന്ന അത്രയും പലഹാരങ്ങളുള്ള പാക്കറ്റുകള്‍ മാത്രമാണ് കമ്പനി ലഭ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2020 സെപ്റ്റംബറില്‍ കൊച്ചിയില്‍ ആദ്യ ഔട്ട്‌ലെറ്റ് തുറന്ന കമ്പനി കുറഞ്ഞ സമയം കൊണ്ട് തന്നെ കേരളത്തിലും ബംഗളൂരുവിലും ചെന്നൈയിലും ഉള്‍പ്പടെ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, പൊട്ടാഫോ എന്നിവയിലൂടെ കണ്ണൂരില്‍ എവിടെയും സ്യൂഗര്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാള്‍ട്ടയിലെ മലയാളി ഫുട്‌ബോള്‍ ക്ലബ് എഡെക്‌സ് കിങ്‌സ് എഫ്‌സിയുടെ പരിശീലകനായി വില്യം ഗാനെറ്റ് എത്തുന്നു
Next post മാനന്തവാടി എം.എൽ.എ. ഒ.ആർ.കേളു പദവി ദുരുപയോഗം ചെയ്ത് നുണപ്രചരണം നടത്തുന്നുവെന്ന് മടക്കി മല മെഡിക്കൽ കോളേജ് കർമ്മസമിതി.
Close

Thank you for visiting Malayalanad.in