.
മാനന്തവാടി: 10.1.25ന് പിടികൂടി ബെഗുർ റേഞ്ച്ലെ ഉൾവനത്തിൽ തുറന്നു വിട്ട ആനക്കുട്ടി യെ ഇന്ന് രാവിലെ സ്വകാര്യ സ്ഥലത്ത് കണ്ടെത്തിയതിനെ തുടർന്ന് വനപാലക സംഘം പിടികൂടി മുത്തങ്ങ ആന ക്യാമ്പിൽ എത്തിച്ചു. ആന കൂട്ടത്തിൽ സഞ്ചരിക്കവേ കൂട്ടം തെറ്റി മാനന്തവാടി എടയൂർ കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന കുട്ടിയെ വനപാലകർ കഴിഞ്ഞ ദിവസം പിടികൂടി ബെഗുർ ഉൾവനത്തിൽ അനക്കൂട്ടത്തോടൊപ്പം തുറന്നു വിട്ടെങ്കിലും തിങ്കളാഴ്ച രാവിലെ കാർമേൽ എസ്റ്റേറ്റ് പരിസരത്തു കണ്ടതിയതിനെ തുടർന്ന് മാനന്തവാടി ആർ.ആർ.ടി.യും വയനാട് വെറ്റിനറി ടീം ഉം ബെഗുർ സ്റ്റാഫും ചേർന്ന് പിടികൂടി മുത്തങ്ങ ആനകാമ്പിൽ എത്തിച്ചു. നിരീക്ഷണത്തിൽ ആയിരുന്ന ആനക്കുട്ടിയെ ആനക്കൂട്ടത്തിൽ ചേർക്കാനായി വനപാലകർ രണ്ടു ദിവസത്തോളമായി ശ്രമിച്ചെങ്കിലും ആനക്കൂട്ടം കൂട്ടത്തിൽ എടുക്കുകയുണ്ടായില്ല.തുടർന്ന് ഒറ്റപ്പെട്ട ആനക്കുട്ടി ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണുണ്ടായത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനക്കുട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്തു ആനക്കുട്ടിയെ നിരീക്ഷിക്കുന്നതിനായും പരിചരിക്കുന്നതിനായും മുത്തങ്ങ യിലെആനക്കാമ്പിൽ എത്തിക്കുകയാണുണ്ടായത്. ആനക്കാമ്പിൽ എത്തിയ ആറ് മാസത്തോളം പ്രായമായ കുട്ടികൊമ്പൻ വെറ്റിനറി ടീം ന്റെ പരിചരണത്തിൽ സുഖമായിരിക്കുന്നു. രാവിലെ 9മണിയോടെ ആരംഭിച്ച ഓപ്പറേഷനിൽ ഡി.എഫ്.ഒ മാർട്ടിൻ ലോവലിന് പുറമെ ബേഗൂർ ആർ.എഫ്. ഒ.രഞ്ജിത്ത് കുമാർ, , ആർ. ആർ.ടി. എസ്.എഫ്. ഒ രാജു, എസ്.എഫ്.ഒ. മാരായ സന്തോഷ്, , രതീഷ്, മനോജ് എന്നിവരും ബി.എഫ്.ഒ. മാരും ഡോ അജേഷ് മോഹൻദാസ്, കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു എന്നിവരും പങ്കെടുത്തു.
കല്പറ്റ: കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ...
സുൽത്താൻ ബത്തേരി :ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ...
. കൽപ്പറ്റ: ജീവകാരുണ്യ മേഖലയിൽ സജീവമായ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ മാർഗ്ഗദർശിയായിരുന്ന പി.ടി.കുഞ്ഞി മുഹമുദിന്റെ മൂന്നാം അനുസ്മരണ വാർഷികവും ജില്ലയിലെ ഏറ്റവും മികച്ച ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള...
ബത്തേരി: .ഡി.സി.സി ട്രഷറർ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക , പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളേയും...