പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം :ജോയിൻ്റ് കൗൺസിൽ ജില്ലാ വാഹന ജാഥ ആരംഭിച്ചു.

. മാനന്തവാടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ വാഹന പ്രചരണ ജാഥ മാനന്തവാടി മിനി സിവിൽ സ്റ്റേഷനിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി പി.കെ മൂർത്തി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വികസന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട കോടിക്കണക്കിന് രൂപയാണ് പങ്കാളിത്ത പെൻഷനിലുടെ കോർപ്പറേറ്റുകൾ തട്ടിയെടുക്കുന്നതെന്നും പങ്കളത്തി പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ വിജയവാഡയിൽ നടക്കുന്ന ഇരുപത്തിനാലമാത് പാർട്ടി കോൺഗ്രസിൽ പ്രമേയം പാസ്സക്കിയെന്നും സുസ്ഥിരവും കാര്യക്ഷമവുമായ സിവിൽ സർവിസ് എന്ന ശ്രമങ്ങൾക്ക് നാശം വിതയ്ക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങഈ ടെ ഉൽപന്നമായ പങ്കാളിത്ത പെൻഷൻ പദ്ധതി കാലതമാസം കുടതെതന്നെ പിൻവലിക്കണമെന്ന് പി.കെ മൂർത്തി ആവശ്യപ്പെട്ടു. ജോയിൻ്റ് കൗൺസിൽ മേഖല പ്രസിഡൻ്റ് പ്രിൻസ് തോമസ് അധ്യക്ഷത വഹിച്ചു.ജാഥ ക്യാപ്റ്റൻ ജോയിൻ്റ് കൗൺസിൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സി ഗംഗാധരൻ, വൈസ് ക്യാപ്റ്റൻ കെ.ആർ സുധാകരൻ, മനേജർ കെ.എ പ്രേംജിത്ത്, എം.എം മധു, എൻ.കെ ധർമേന്ദ്രൻ, കെ.ഷമീർ, പി.പി സുജിത്ത്കുമാർ, ആർ ശ്രീനു, സി.എം രേഖ, ടി ഡി സുനിൽമോൻ, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ എന്നിവർ പ്രസംഗിച്ചു.ജാഥ പനമരം, പുൽപ്പള്ളി, ബത്തേരി, അമ്പലവയൽ, മീനങ്ങാടി, കൽപ്പറ്റ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈത്തിയിൽ നാളെ ( 19/10/22) വൈകുന്നേരം 4 മണിക്ക് സമാപിക്കും. സമാപന സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്കൂളിൽ വെച്ച് വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു
Next post മാള്‍ട്ടയിലെ മലയാളി ഫുട്‌ബോള്‍ ക്ലബ് എഡെക്‌സ് കിങ്‌സ് എഫ്‌സിയുടെ പരിശീലകനായി വില്യം ഗാനെറ്റ് എത്തുന്നു
Close

Thank you for visiting Malayalanad.in