മീനങ്ങാടി:പുറക്കാടി ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ് ഭക്തജനങ്ങൾ . മൺഡല മഹോൽസവത്തിൻ്റെ ഭാഗമായി നടത്തിയ കഥകളി നേരിൽ കണ്ട് ആസ്വദിക്കുന്നതിനായാണ് ആയിരക്കണക്കിന് ആളുകൾ ഇന്നലെ ക്ഷേത്രത്തിലെത്തിയത്. കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൻ്റെ നേതൃത്വത്തിൽ പൂതനാമോക്ഷം , കിരാതം എന്നീ കഥകളാണ് നിറഞ്ഞ സദസ്സിന് മുന്നിൽ അവതരിപ്പിച്ചത്. ബാലനായ ശ്രീകൃഷ്ണനെ നിഗ്രഹിക്കുന്നതിനായി ലളിതയെന്ന സുന്ദരിയായി അമ്പാടിയിലെത്തുകയാണ് പൂതനയെന്ന രാക്ഷസി. കംസനിയോഗം നടപ്പാക്കാൻ തീരുമാനിച്ചുറപ്പിച്ച പൂതന തൻ്റെ വിഷം പുരട്ടിയ മാറിടത്തിലെ പാൽ ഉണ്ണിക്കണ്ണനെ ഊട്ടിക്കുകയാണ് . തന്റെ ജീവനെടുക്കാനായി സുന്ദരിയായെത്തിയ ലളിതയുടെ ജീവനടക്കം വലിച്ചെടുക്കുന്നതും തിരികെ രാക്ഷസിയായി മാറുന്നതുമെല്ലാം ലളിതമായ കഥകളി സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ കോട്ടക്കൽ രാജു മോഹൻ അവതരിപ്പിച്ചത് വൈകാരികമായാണ് ഭക്തജനങ്ങൾ ഉൾകൊണ്ടത് . ചൂതുകളിയിൽ തോറ്റ പാണ്ഡവർ വനവാസത്തിനിറങ്ങുകയും നിരായുധനായ അർജുനന് ദിവ്യായുധം നേടുന്നതിനും വരം നൽകി അനുഗ്രഹിക്കുന്നതിനും പാർവതി ശിവനോട് അപേക്ഷിക്കുന്നതുമായ രംഗങ്ങളാണ് കിരാതം എന്ന കഥകളിയിലൂടെ രണ്ടാം ഭാഗത്തിൽ അവതരിപ്പിച്ചത്. കാട്ടാളനും കാട്ടാളത്തിയുമായി തിരികെ രംഗപ്രവേശം ചെയ്യുന്ന ശിവനും പാർവ്വതിയും അർജുനനെ തിരിച്ചറിവിൻ്റെ ലോകത്തേക്ക് നയിക്കുന്ന രംഗങ്ങളും കഥകളി പ്രേമികൾ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ട് നിന്നത്. കോട്ടക്കൽ മധു , വേങ്ങേരി നാരായണൻ എന്നിവരുടെ സംഗീതത്തിൽ അർജുനനായി കോട്ടക്കൽ ഹരി നാരായണനും കാട്ടാളനായി ദേവദാസും കാട്ടാളത്തിയായി കോട്ടക്കൽ പ്രദീപും അരങ്ങ് തകർത്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ കളിവിളക്ക് തെളിയിചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ മനോജ് ചന്ദനക്കാവ്,എം. എസ് നാരായണൻ മാസ്റ്റർ, പി.വി വേണുഗോപാൽ, സംഗീത് എം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....