റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ

കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്പോർട്സിൻ്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൻ്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്സ് ക്ലബുമായി സഹകരിച്ചാണ് ട്രയിനിങ് റൺ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് പ്രസിഡൻ്റ് രാജൻ കെ.എസ്, വൈസ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ വിവിധ റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ട്രയിനിങ് റണ്ണിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. കൊച്ചിയിലെ ക്ലബുകൾക്ക് പുറമെ കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ള ക്ലബുകളും ട്രെയിനിങ് റണ്ണിൻ്റെ ഭാഗമായി. അസൻ്റ് റണ്ണേഴ്സ്, ബി.ആർ. കെ സൈക്ലിങ് ക്ലബ്, ചെറായ് റണ്ണേഴ്‌സ്, ചോറ്റാനിക്കര റണ്ണേഴ്സ്, കൊച്ചിൻ ഷിപ്പിയാർഡ്, ഫോർട്ട് കൊച്ചി, പെരിയാർ, പനമ്പള്ളി നഗർ റണ്ണേഴ്‌സ്, ക്യൂ.ആർ, കാലിക്കറ്റ് റോയൽ റണ്ണേഴ്സ്, തൃപ്പൂണിത്തറ റോയൽ റണ്ണേഴ്സ്, സോൾസ് ഓഫ് കൊച്ചിൻ, സോൾസ് ഓഫ് കൊല്ലം, സ്റ്റേഡിയം റണ്ണേഴ്സ്, വൈപ്പിൻ റണ്ണേഴ്സ് എന്നീ ക്ലബുകളാണ് പങ്കെടുത്തത്. രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച റൺ ഫോർഷോർ റോഡ്- ലക്ഷ്മി ഹോസ്പിറ്റൽ റോഡ്- സുഭാഷ് പാർക്ക് – മറൈൻ ഡ്രൈവ് – ഹൈക്കോടതി – പ്രസ്റ്റീജ് ജംഗ്ഷൻ വഴി ക്യൂൻസ് വാക്ക് വെയിൽ എത്തി തിരികെ സ്റ്റാർട്ടിങ് പോയിൻ്റായ രാജേന്ദ്ര മൈതാനത്ത് സമാപിച്ചു. സർക്കുലർ ഇക്കണോമിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി ഒമ്പതിന് മറൈൻ ഡ്രൈവിൽ മാരത്തോൺ സംഘടിപ്പിക്കുന്നത്. അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന മാരത്തോണിൻ്റെ മുഖ്യ ആകർഷണം രാജ്യത്തെ എലൈറ്റ് അത് ലറ്റുകൾ പങ്കെടുക്കുന്നുവെന്നതാണ്. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉത്തരേന്ത്യയിലെ സംഘികള്‍ക്കും കേരളത്തിലെ സി പി എമ്മിനും ഒരേസ്വരം: കോണ്‍ഗ്രസ് .
Next post കാടകം പുസ്തക പ്രകാശനവും കെ.ജെ.ബേബി അനുസ്മരണവും നടത്തി.
Close

Thank you for visiting Malayalanad.in