കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു: വാട്ടർ പ്യൂരിഫയറും സ്കൂൾ ബാഗുകളും വിതരണം ചെയ്തു.

കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്.

ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്, ഗോൾഡ്‌ ലോൺ തുടങ്ങിയവയാണ് യൂണിമണിയുടെ പ്രധാന സേവനങ്ങൾ.
നിലവിൽ യുണീമണിക്ക് 300 ലധികം ബ്രാഞ്ചുകൾ ഉണ്ട്. ഹെഡ് പോസ്റ്റോഫീസിന് എതിർ വശം മെയിൻ റോഡിൽ പ്രവർത്തിക്കുന്ന കൽപ്പറ്റ ബ്രാഞ്ചിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ടി.സിദ്ദീഖ് എം.എൽ .എ. നിർവഹിച്ചു. സി.എസ്.ആർ. ഫണ്ടുപയോഗിച്ച് കൽപ്പറ്റ മുണ്ടേരി ബഡ്സ് സ്കൂളിന് വാട്ടർ പ്യൂരിഫയറും വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും നൽകി. കോഴിക്കോട് റീജിയണൽ ഹെഡ്‌ എം. . റിജു അധ്യക്ഷനായിരുന്നു. സോണൽ ഹെഡ് പി.സുനിൽ ബാബു മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് മാനേജർ ജിതിൻ ജോർജ്, പ്രവീൺ കുമാർ, ഡിജേഷ് ആന്റണി, ആർ.രാകേഷ്,ഡെന്നി ജേക്കബ്ബ്, ഷിജി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *