#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും.
കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. അബുദാബി ഏറ്റവും വലിയ ഫിനാൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ (ADFW) വെച്ച നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി. അദീബ് അഹമ്മദും, സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പ് സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവെച്ചത്. സർക്കിൾ പൂർണ്ണമായി റിസർവ് ചെയ്തിരിക്കുന്ന ഡിജിറ്റൽ ഡോളറായ USDC ഉൾപ്പെടെയുള്ള ഡിജിറ്റൽ മണി ഇനി മുതൽ അതിർത്തി കടന്നുള്ള പേയ്മെന്റ് സിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗ0പ്പെടുത്തും
തുടക്കത്തിൽ മിഡിൽ ഈസ്റ്റിനും ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇടപാടുകളെയാണ് ലക്ഷ്യമിടുന്നത്. കൂടാതെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ പണമിടപാട് പ്ലാറ്റ്ഫോമായ Digit9 വഴിയുള്ള അതിർത്തി കടന്നുള്ള പണമിടപാടുകളെ ലളിതമാക്കുകയും ചെയ്യുന്നു. യുഎസ്ഡിസി പ്രയോജനപ്പെടുത്തുന്നതിലൂടെ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ വേഗത പ്രയോജനപ്പെടുത്താനാകും. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഇടപാടുകളിലെ ചിലവ്കു കുറയ്ക്കുക, മൂല്യമായ പണലഭ്യത, വർദ്ധിച്ച പണലഭ്യത എന്നിവയ്ക്കൊപ്പം തൽസയം തന്നെ തുക ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികളും ഈ പങ്കളിത്തത്തിലൂടെ ലക്ഷ്യമിടുന്നു.
ലോകോത്തര ഡിജിറ്റൽ കമ്പനിയായ സർക്കിളുമായി കൈകോർക്കുന്നതോടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഉള്ള ലോകോത്തര സൗകര്യം നൽകാനാകുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ് വ്യക്തമാക്കി. ലോകമാകമാനം വളരെ വേഗത്തിൽ ശക്തി പ്രാപിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിർത്തി കടന്നുള്ള പണമിടപാടുകളെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നും അദീബ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സുമായുള്ള ഈ സുപ്രധാന പങ്കാളിത്തം തങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ കരുത്താകുമെന്ന് സർക്കിളിൻ്റെ സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയർ പറഞ്ഞു. “എഡിജിഎമ്മിൽ ഉൾപ്പെടുത്തുകയും ലുലുഫിൻ പോലുള്ള വ്യവസായ പ്രമുഖരുമായി സഹകരിക്കുകയും ചെയ്യുന്നതിലൂടെ, ഈ മേഖലയിലെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോട്ടോ കാപ്ഷൻ; രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദും, ഡിജിറ്റൽ ഫിനാൻഷ്യൽ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പ് സഹസ്ഥാപകനും , സിഇഒയുമായ ജെറമി അലയറുമായി അബുദാബി ഫിനാൻസ് വീക്കിൽ വെച്ച് കരാറിൽ ഒപ്പ് വെച്ചപ്പോൾ
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...