കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി അവസാനിപ്പിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, എയ്ഡഡ് സ്കൂള്‍ അധ്യാപകരെ ദിവസക്കൂലിക്കാരാക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കുക, ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത കുടിശിഖ അനുവദിക്കുക, ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയുക, മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.പി.എസ്.ടി.എ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വയനാട് ഡി.ഡി.ഇ.ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ഗിരീഷ് കുമാര്‍, സംസ്ഥാന നിര്‍വാഹക സമതി അംഗങ്ങളായ ബിജു മാത്യം, ടി.എന്‍ .സജിന്‍, ജില്ലാ സെക്രട്ടറി ടി.എം.അനൂപ്, ട്രഷറര്‍ എം.അശോകന്,എന്‍.ജി.ഒ .എ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി, എം.പ്രദീപ്കുമാര്‍, ജോസ് മാത്യു, എം.ടി.ബിജു, ജോണ്സണ് ഡിസില്‍വ, കെ.ജി.ബിജു, കെ.സത്യജിത്ത്, എം.ഒ.ചെറിയാന്, പി.വിനോദ്കുമാര്‍, പി.മുരളീദാസ് , കെ.ജാഫര്‍, ടി.ജെറോബി,നിമാ റാണി, കെ.രാമചന്ദ്രന്, ടോമി മാത്യു,ജിജോ കുര്യാക്കോസ്, എം.ശ്രീജേഷ്, സി.കെ.സേതു, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....