. കൽപ്പറ്റ:
മുണ്ടക്കൈ – ചൂരൽ മലയിലെ കുട്ടികൾക്ക് ക്രിസ്തുമസ് – പുതുവത്സര സമ്മാനങ്ങൾ അയക്കാൻ സൗകര്യമൊരുക്കി ജില്ലാ കലക്ടർ. മൈ ഡിയർ സാന്റാ എന്ന പേരിലാണ് സമ്മാന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് ‘
മുണ്ടക്കൈ – ചൂരൽമലയിലെ കുട്ടികളെയും ജില്ലയിലെ സർക്കാർ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് സാൻ്റയുടെ സമ്മാനങ്ങളെത്തും . ദുരന്ത ബാധിത മേഖലയിലെ കുട്ടികളെയടക്കം പുഞ്ചിരികളാൽ നിറയ്ക്കാനാണ് ക്രിസ്തുമസ്, ന്യൂഇയർ സമ്മാനങ്ങൾ ഒരുങ്ങുന്നത്. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ബഹുജന സഹകരണ പ്രവർത്തനമായ “മൈ ഡിയർ സാന്റാ” പദ്ധതിയിലൂടെയാണ് ഒരു ചെറുപുഞ്ചിരി സമ്മാനിക്കൂ എന്ന സന്ദേശമുയർത്തി സമ്മാനങ്ങൾ ശേഖരിക്കുന്നത്. ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒൻപത് ഇൻ്റേൺസുകളാണ് ആമസോൺ അപ്ലിക്കേഷൻ വഴി സമ്മാനങ്ങൾ സ്വീകരിക്കുന്നത്. വിഷ്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ ഏതു വേണമെങ്കിലും വാങ്ങിച്ചു നൽകാം. ബൊമ്മകൾ, കളർ, ഫുട്ബോൾ, ഡ്രോയിങ് ബോർഡ്, ഷട്ടിൽ ബാറ്റ്, സയൻസ് കിറ്റ്,എൽസിഡി പാനൽ,കളറിങ് പുസ്തകം, സുഡോക്കു,ജലച്ചായ പെയിന്റുകൾ, പിയാനോ എന്നിവയെല്ലാം വിഷ് ലിസ്റ്റിലുണ്ട്. നൂറിലധികം സമ്മാനങ്ങൾ ഇതുവരെ ലഭിച്ചു. കലക്ടറേറ്റ് മേൽവിലാസത്തിലേക്ക് ഓർഡർ ചെയ്തു നൽകുകയോ സ്വന്തമായി വാങ്ങി കലക്ടറേറ്റ് ആസൂത്രണ ഭവനിലോ ഏൽപ്പിക്കാം. അവസാന തീയതി 22 ആണ്. വിഷ് ലിസ്റ്റിന്റെ ലിങ്ക് ആവശ്യമുള്ളവർക്ക് +91 88915 40645 എന്ന നമ്പറിൽ വാട്സപ്പ് സന്ദേശം അയച്ചാൽ മതി.
സമ്മാനങ്ങൾ അയക്കാനുള്ള മേൽവിലാസം
മേഘശ്രീ ഡി ആർ ഐഐഎസ് ജില്ലാ കളക്ടർ സിവിൽ സ്റ്റേഷൻ കൽപ്പറ്റ വയനാട് കേരള 673122 ഫോൺ : 9061840645
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...