. കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ് എസ്.പിയു ) വയനാട് ജില്ലാ കമ്മിറ്റി ബ്ലോക്ക് തല പ്രകടനവും ധർണ്ണയും നടത്തി. കൊല്ലത്ത് ചേർന്ന കെ.എസ്.എസ്.പി.യു 32-ാം സംസ്ഥാന സമ്മേളന തീരുമാനപ്രകാരം സർവ്വീസ് പെൻഷൻകാർ അഭിമുഖീകരിക്കുന്ന അടിയന്തിര ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനായാണ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തിയത്. കേരള മുഖ്യമന്ത്രിക്കും ജില്ലാതലത്തിൽ ജില്ലാ കളക്ടർമാർക്കും അവകാശപത്രിക സമർപ്പിച്ചിരുന്നുവെങ്കിലും യാതൊരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു സമരം. രണ്ടാംഘട്ട പ്രക്ഷോഭം എന്ന നിലയിലാണ് മനുഷ്യാവകാശ ദിനത്തിൽ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രകടനവും ധർണ്ണയും നടത്തിയത്. 2024 ജൂലൈയിൽ പ്രാബല്യത്തിൽ പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക., പെൻഷൻ പരിഷ്കരണത്തിൻ്റെ അവശേഷിക്കുന്ന ഒരു ഗഡു അനുവദിക്കുക., ക്ഷാമാശ്വാസ കുടിശികകൾ ഒറ്റത്തവണയായി നൽകുക.,19% ക്ഷാമാശ്വാസ ഗഡുക്കൾ അടിയന്തിരമായി അനുവദിക്കുക., പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കുക., PFRDA നിയമം റദ്ദുചെയ്യുക., 70 വയസ്സ് കഴിഞ്ഞ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക.,. മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക., മെഡിസെപ് പദ്ധതിയുടെ അപാകതകൾ പരിഹരിക്കുക., 20 വർഷം സർവ്വീസിന് പൂർണ്ണ പെൻഷൻ അനുവദിക്കുക., എക്സ്ഗ്രേഷ്യ പെൻഷൻകാർക്ക് മറ്റ് പെൻഷൻകാർക്കനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക., കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. കലക്ട്രേറ്റ് ധർണ്ണ പ്രസിഡണ്ട് കെ.പി. നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു സെക്രട്ടറി എം.ജി. രാജൻ, ട്രഷറർ ഇ.കെ.ജയരാജൻ തുടങ്ങിയവർ സംസാരിച്ചു. കൽപ്പറ്റ: സിവിൽ സ്റ്റേഷൻ, മാനന്തവാടി: ട്രഷറി ബത്തേരി: മിനി സിവിൽ സ്റ്റേഷൻ, പനമരം: വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലായിരുന്നു സമരം.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...