രാജ്യത്തെ ഗ്രാമീണ മേഖലയിലെ പുരോഗതിക്ക് ഉതകുന്ന സമഗ്രസംഭാവനകള്‍ നല്കുന്ന സംരംഭകര്‍ക്ക് നല്‍കിവരുന്ന ദേശീയ അവാര്‍ഡായ 93-ാമത് ആത്മ നിര്‍ഭര്‍ ഭാരത് പുരസ്ക്കാരം മലനാട് കമ്മ്യൂണിക്കേഷന്‍സിന് ലഭിച്ചതായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മുട്ടിലില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മലനാട് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ബെന്നി ഏലിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. നാഷണല്‍ അച്ചീവേഴ്സ് ഫൗണ്ടേഷനും ബിസിനസ് ആന്റ് പ്രോഫിറ്റ്സ് എന്ന മാഗസിനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചാനല്‍ ഡയറക്ടര്‍ പി.ജെ ഗിരീഷ് കുമാര്‍, പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ രഞ്ജിത്ത് നായ്ക്കട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എം.പി കൃപാനാഥ്മല്ല, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ എംപിമാരായ കെ.സി ത്യാഗി, ജെ.കെ ജെയ്ന്‍, മുന്‍ സിക്കിം ഗവര്‍ണ്ണര്‍ വി.പി സിംഗ്, പ്രമുഖ വ്യവസായി പി.എന്‍ ഖന്ന തടങ്ങിയവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു. വളര്‍ന്നുവരുന്ന ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥക്ക് കരുത്ത് പകരുന്നതാണ് ഇത്തരം സംരംഭങ്ങളെന്ന് പ്രമുഖര്‍ വിലയിരുത്തി. വയനാടിന്റെ ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളോടെ 25-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് മലനാട്. രാജ്യത്ത് പ്രാദേശിക ചാനലുകള്‍ക്ക് നല്കുന്ന ലൈസന്‍സ് ഈ വര്‍ഷം മലനാടിന് ലഭിച്ച വിവരവും അറിയിക്കുന്നു. കേരളത്തില്‍ ആദ്യം ഈ ലൈസന്‍സ് ലഭിക്കുന്ന പ്രാദേശിക ചാനലാണ് മലനാട്. വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ കഴിഞ്ഞ 25 വര്‍ഷമായി മലനാട് ചാനലിന്റെ വാര്‍ത്താസമ്മേളനത്തില്‍ മലനാട് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ബെന്നി ഏലിയാസ്, ചാനല്‍ ഡയറക്ടര്‍ പി.ജെ ഗരീഷ് കുമാര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ രഞ്ജിത്ത് നായ്ക്കട്ടി, ഫിനാന്‍സ് ഡയറക്ടര്‍ അനീഷ് ഡേവിഡ്, ടെക്നിക്കല്‍ ഡയറക്ടര്‍ വിജയകുമാര്‍.സി എന്നിവര്‍ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...