വയനാട്ടിൽ അഞ്ചിലധികം വാഹനപകടങ്ങൾ : യുവാവ് മരിച്ചു.: നിരവധി പേർക്ക് പരിക്ക്

.

കൽപ്പറ്റ: വയനാട്ടിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം വിവിധ ഇടങ്ങളിലായി അഞ്ചിലധികം അപകടം. മുട്ടിൽ, മീനങ്ങാടി, ചെന്നലോട്, കണിയാമ്പറ്റ എന്നിവിടങ്ങളിലാണ് വാഹനാപകടങ്ങൾ ഉണ്ടായത്.
മുട്ടിൽ വാര്യാട് കാറുംബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. , സഹോദരിക്ക്.പരിക്ക്.
ബൈക്ക് യാത്രികനായ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ഷംസീർ ആണ് മരണപ്പെട്ടത്. സഹോദരി ഫസ്മ‌ിഹക്കാണ് പരിക്കേറ്റത്. മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം വൈകീട്ട് ഏഴുമണിയോടെയാണ് അപകടം.കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ കൽപറ്റ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഫസ്മിഹക്ക് കൈക്കും കാലിനുമാണ് പരിക്ക്.

മറ്റിടങ്ങളിലെ അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതൽ പേരും കൽപ്പറ്റയില സ്വകാര്യ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എം എസ് എം ഇ ഡെവലപ്മെൻ്റ് ഇൻസ്റിറ്റ്യൂട്ട് ദേശീയ ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ദേശീയ ശിൽപ്പശാല സമാപിച്ചു.
Next post മലനാട് ചാനലിന് ആത്മ നിര്‍ഭര്‍ഭാരത് ദേശീയ അവാര്‍ഡ്.
Close

Thank you for visiting Malayalanad.in