എം എസ് എം ഇ ഡെവലപ്മെൻ്റ് ഇൻസ്റിറ്റ്യൂട്ട് ദേശീയ ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ദേശീയ ശിൽപ്പശാല സമാപിച്ചു.

ദേവദാസ് ടി.. പി – ടെക്നോളജി മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ് മീഡിയ വിംഗ്സ് തൃശൂർ:. കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന് കീഴിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ്.എം.ഇ ഡെവലപ്മെൻറ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, ഹെർബൽ( സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷ്യ സപ്ലിമെന്റുകൾ, ഹെർബൽ ഫോർമുലേഷനുകൾ) മേഖലയിലെ സംരംഭകർക്കായി “ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി”‘ എന്ന വിഷയത്തിൽ തൃശൂർ ഓഫീസിൽ വച്ച് ഏകദിന ദേശീയ ശിൽപ്പശാല സംഘടിപ്പിച്ചു . ഡോ. ഡി രാമനാഥൻ ,സെക്രട്ടറി , ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (AMMOI) & മാനേജിങ് ഡയറക്ടർ സീതാറാം ആയുർവേദ ഹോസ്പിറ്റൽ, തൃശൂർ ശില്പശാല ഉദ്ഘാടനം ചെയ്തു . പ്രകാശ് ജി .എസ്. IEDS, ജോയിൻറ് ഡയറക്ടർ & ഓഫീസ് മേധാവി , എം.എസ്.എം.ഇ ഡി എഫ്.ഒ, തൃശൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. Dr.എ രഘു ,ഡെപ്യൂട്ടി ഡയറക്ടർ ജനറൽ , ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, കേന്ദ്ര ആയുഷ് മന്ത്രാലയം, ന്യൂ ഡൽഹി ചടങ്ങിൽ മുഖ്യ പ്രഭാഷണവും ആയുഷ് മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതികളെ കുറിച്ച് വിശദമാക്കുകയും ചെയ്തു. ഡേ. ഡോ. വി എ വേണുഗോപാൽ ,മാനേജിങ് ഡയറക്ടർ ,അഷ്ടാംഗ വൈദ്യം ആയുർവേദ & പ്രസിഡന്റ് ലഘു ഉദ്യോഗ് ഭാരതി ,Dr.ഡി ഇന്ദുചൂഡൻ ,മെഡിക്കൽ ഡയറക്ടർ,രുദ്രാക്ഷ ആരോഗ്യ ആശ്രമം , FICCI – ദേശീയ ആയുർവേദ ടാസ്‌ക് ഫോഴ്‌സ് അംഗം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ശ്രീമതി ലചിതമോൾ യു സി അസിസ്റ്റന്റ് ഡയറക്ടർ, എം.എസ്.എം.ഇ ഡി എഫ്.ഒ, തൃശൂർ സ്വാഗതം ആശംസിച്ചു. ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നടപടിക്രമങ്ങൾ; കയറ്റുമതി പ്രോത്സാഹനം – ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (FIEO) ; ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷൻ്റെ (NSIC) ; കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റി (APEDA) ; ആയുഷ് മന്ത്രാലയം എന്നീ വകുപ്പുകൾ നൽകി വരുന്ന സേവനങ്ങൾ ; തപാൽ വകുപ്പ് വഴി കയറ്റുമതി – DAK നിരായത് കേന്ദ്ര – ഇന്ത്യ പോസ്റ്റ്; ഗവൺമെൻ്റ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന അവസരങ്ങൾ – ഓപ്പൺ നെറ്റ്വർക്ക് ഡിജിറ്റൽ കൊമേഴ്സ് (ONDC); ഹെർബൽ ഉത്പന്ന നിർമ്മാതാക്കൾക്കായി CARe Keralam Ltd. നൽകുന്ന സേവനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ സെഷനുകൾ ഉണ്ടായിരുന്നു . പരിപാടിയിൽ നൂറ്റി അമ്പതിലധികം .ചെറുകിട സംരംഭകർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Previous post പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെ.എസ്.ഇ..ബി ഭരിക്കുന്നതെന്ന ബോർഡ് സ്ഥാപിച്ച് കോൺഗ്രസ്.
Next post വയനാട്ടിൽ അഞ്ചിലധികം വാഹനപകടങ്ങൾ : യുവാവ് മരിച്ചു.: നിരവധി പേർക്ക് പരിക്ക്
Close

Thank you for visiting Malayalanad.in