വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

കൽപ്പറ്റ: കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കേരളത്തിലേ മുഴുവൻ ഡാമുകളും നിറഞ്ഞ് കവിഞ്ഞ് നിൽക്കുന്ന അവസരത്തിൽ പോലും അന്യായമായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ ഒരു ന്യായീകരണവും ഇല്ലന്നും വിലകയറ്റം മൂലം പൊറുതിമുട്ടിനിൽക്കുന്ന ജനത്തിന് ഇരുട്ടടിയാണ് ഈ വൈദ്യുതി വർദ്ധന എന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പി പി അലി പറഞ്ഞു. യോഗത്തിന് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. കെ കെ രാജേന്ദ്രൻ,എസ് മണി, ഇ വി എബ്രഹാം, ഡിന്റോ ജോസ്, സെബാസ്റ്റ്യൻ കൽപ്പറ്റ, പി രാജാറാണി,മുഹമ്മദ് ഫെബിൻ, രമ്യ ജയപ്രസാദ്, സുനീർ ഇത്തിക്കൽ, ഓ പി മുഹമ്മദ് കുട്ടി,പിആർ ബിന്ദു,കെ ശശികുമാർ, കെ ജി രവീന്ദ്രൻ,എം പി മജീദ്, ശർളി ജോസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിനം പൂർത്തിയാക്കിയ തൊഴിലാളിക്ക്  സഹപ്രവർത്തകരുടെ ആദരം 
Next post പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെ.എസ്.ഇ..ബി ഭരിക്കുന്നതെന്ന ബോർഡ് സ്ഥാപിച്ച് കോൺഗ്രസ്.
Close

Thank you for visiting Malayalanad.in