. കൽപ്പറ്റ:
ഡിസംബർ 26 മുതൽ 29 വരെ ദ്വാരകയിൽ നടക്കാനിരിക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. പ്രചരണ പരിപാടികളുടെ ഭാഗമായി ജില്ലയുടെ പല ഭാഗങ്ങളിലായി വിവിധ പരിപാടികൾ നടത്തി തുടങ്ങി. ,
വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം ഹൈഡ്രജൻ ബലൂണുകൾ ഉയർത്തിയിട്ടുണ്ട്. വയനാടിന് വായനയുടെയും വിജ്ഞാനത്തിന്റെയും ഒത്തൊരുമയുടെയും പുത്തൻ ഉണർവ് പകരുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ അതിജീവനത്തിന്റെയും സമാശ്വാസത്തിന്റെയും സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്. സാഹിത്യത്തിൻ്റെയും കലയുടെയും സംസ്‌കാരത്തിൻ്റെയും ഊഷ്മളമായ ആഘോഷമാണ് ഈ സാഹിത്യോത്സവം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കുന്ന സാഹിത്യോത്സവത്തിന്റെ വിവിധ പ്രചരണ പരിപാടികൾ നടന്നു വരുന്നുണ്ട്. സംവാദങ്ങൾ, സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ, കഥയരങ്ങ്, കവിയരങ്ങ് എന്നീ വൈവിധ്യമാർന്ന പരിപാടികൾ സാഹിത്യോത്സവത്തിൽ അരങ്ങേറും. വായന, എഴുത്ത്, വിമർശനാത്മക ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കാനും എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കുമിടയിൽ സാഹിത്യത്തോട് താല്പര്യം വളർത്തിയെടുക്കാനും ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു. സാഹിത്യോത്സവത്തോടനുബന്ധിച്ച് അന്താരാഷ്ട്ര അക്കാദമി കോൺഫറൻസ്, അഖിലേന്ത്യാ ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് ഫെയര്‍, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, ഭക്ഷ്യമേള, കാര്‍ഷികവിപണി, പൈതൃകനടത്തം, ആര്‍ട്ട് ബിനാലെ, കുട്ടികളുടെ വിനോദ വിജ്ഞാനക്കളരി, ചെസ്സ് ടൂര്‍ണമെന്റ്, ഫാഷന്‍, ഫോട്ടോഗ്രഫി, സംരംഭകത്വം എന്നിവയില്‍ മാസ്റ്റര്‍ ക്ലാസുകള്‍, കേരളത്തിലെ ഏറ്റവും മികച്ച കോളേജ് മാഗസിന്‍ പുരസ്‌കാരം, ഫോട്ടോഗ്രാഫി പുരസ്‌കാരം എന്നിവയും ഈ വര്‍ഷം സംഘടിപ്പിക്കുന്നുണ്ട്. കൽപ്പറ്റ നഗരത്തിലെ പ്രചരണ പരിപാടികൾ പ്രശസ്ത സിനിമാ താരം അബു സലീം ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവൽ ഡയറ്കടർ ഡോ:വിനോദ് ജോസ്,കോർഡിനേറ്റർ ഷാജൻ ജോസ്, ഷിൽസൺ കോക്കണ്ടത്തിൽ, പി. സൂപ്പി, ടി.വി. രവീന്ദ്രൻ, സി.കെ. വിഷ്ണുദാസ്,സുമ വിഷ്ണുദാസ് തുടങ്ങിയവർ സംബന്ധിച്ചു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...